സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വിശ്വസ്തനും കൊറിയയുടെ പ്രൊപ്പഗന്‍ഡ തലവനുമായിരുന്ന കിം കി നാം (94) അന്തരിച്ചു. വൃക്കകളുടെയും മറ്റ് അവയങ്ങളുടെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്നാണ് അന്ത്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1966 ലാണ് കിം കി നാം ഉത്തര കൊറിയയുടെ ആശയ പ്രചാരകനായി നിയമിതനായത്. 2010 വരെ അദ്ദേഹം ഉത്തര കൊറിയന്‍ ഭരണാധികാരികള്‍ക്കായി സേവനം അനുഷ്ഠിച്ചു.
ഭരണാധികാരികളോട് വളരെയധികം വിശ്വസ്തത പുലര്‍ത്തിയിരുന്ന വ്യക്തിയാണ് വിടപറഞ്ഞതെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു. 2010ല്‍ സേവനത്തില്‍ നിന്ന് വിരമിച്ചെങ്കിലും കിം ജോങ് ഉന്നിനൊപ്പം പൊതുപരിപാടികളില്‍ കിം കി നാം പങ്കെടുത്തിരുന്നു.
ആറ് ദശാബ്ദത്തോളം ഉത്തര കൊറിയന്‍ ഭരണാധികാരികളുടെ ഉപദേശകനായിരുന്നു. 1956ല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയയുടെ കേന്ദ്രകമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചായിരുന്നു തുടക്കം. ഉത്തര കൊറിയയുടെ സ്ഥാപകനായിരുന്ന കിം ഇല്‍ സൂങ്ങിന്റെ വിശ്വസ്തനായി മാറിയതോടെയാണ് കിം കിം നാം രാജ്യത്തിന്റെ നയരൂപീകരണത്തില്‍ നിര്‍ണായക സാന്നിധ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: