അയോദ്ധ്യ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയോദ്ധ്യ രാമ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ആയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായാണ് ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷേത്ര ദര്‍ശനത്തിനായെത്തിയത്.
രാമക്ഷേത്ര ദര്‍ശനത്തിനായി മഹര്‍ഷി വാല്മീകി വിമാനത്താവളത്തില്‍ എത്തിയ ഗവര്‍ണറെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. നിരവധി തവണ അയോദ്ധ്യയില്‍ വന്നിട്ടുണ്ട്. രാമക്ഷേത്രം ഉയര്‍ന്നതില്‍ അഭിമാനമാണുള്ളതെന്ന് വിമാനത്താവളത്തില്‍ ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം വന്നത് ബാലകരാമനെ കാണുവാനാണ്.
അയോധ്യയുടെ അയല്‍ ജില്ലയായ ബഹ്റൈച്ച് ആരിഫ് മുഹമ്മദ് ഖാന്റെ മണ്ഡലമാണ്. ക്ഷേത്രത്തിലെത്തിയ ഗവര്‍ണര്‍ ബാലകരാമനെ തൊഴുത് സാഷ്ടാംഗ പ്രണാമമര്‍പ്പിക്കുയും ചെയ്തു. ക്ഷേത്ര ഭാരവാഹികള്‍ ഗവര്‍ണര്‍ക്ക് ക്ഷേത്രമാതൃക സമ്മാനിച്ചു.
ക്ഷേത്രചടങ്ങുകളില്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥന നടത്തുന്ന വീഡിയോകളും അദ്ദേഹം തന്നെ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Hon'ble Governor Shri Arif Mohammed Khan at Prabhu Shri Ram Temple Ayodhya: PRO KeralaRajBhavan pic.twitter.com/wCzZCSirLt
— Kerala Governor (@KeralaGovernor) May 8, 2024
അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുമ്പോള്‍ അദ്ദേഹം തിരുവനന്തപുരത്തുള്ള വഴുതക്കാടുള്ള രമാദേവി ക്ഷേത്രത്തില്‍ ദീപാരാധനയിലും പ്രാര്‍ത്ഥനയിലും പങ്കെടുത്തിരുന്നു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ഓരോ ഭാരതീയന്റെയും അഭിമാന മുഹൂര്‍ത്തമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: