മുംബൈ: ഹിന്ദു ആഘോഷമായ അക്ഷയ തൃതീയയ്‌ക്ക് വമ്പന്‍ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ് . ഈ ഓഫറിലൂടെ എല്ലാ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 25 ശതമാനം ഇളവ് ലഭിക്കും. മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ അക്ഷയ തൃതീയ ദിവസം രാവിലെ എട്ടിന് തന്നെ പ്രവർത്തനമാരംഭിക്കും.
സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും ഉചിതമായ ദിവസമായാണ് ഹിന്ദുക്കള്‍ അക്ഷയ തൃതീയയെ കാണുന്നത്. അക്ഷയ തൃതീയ ദിവസം രാവിലെ 8 മണിക്ക് തന്നെ കല്യാണ്‍ ജൂവലേഴ്സിന്റെ എല്ലാ ഷോറൂമുകളും പ്രവർത്തനമാരംഭിക്കും. അന്നേ ദിവസം ഉപയോക്താക്കളുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിനായി അക്ഷയ തൃതീയ സ്പെഷ്യൽ കൗണ്ടറുകളും വേഗത്തിലുള്ള സേവനത്തിനായി എക്സ്പ്രസ് കൗണ്ടറുകളും ഷോറൂമിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.
ഇന്ത്യയില്‍ എങ്ങുനിന്നുമുള്ള വിവാഹ ആഭരണങ്ങളുടെ ശേഖരമായ മുഹൂര്‍ത്ത്, കല്യാണിന്റെ ജനപ്രിയ ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ എന്നിവയും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.
കൂടാതെ മറ്റു വിഭാഗങ്ങളിലായി സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളുടെ ശേഖരമായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍സ് ആഭരണങ്ങള്‍ അടങ്ങിയ രംഗ് എന്നിവയും ഷോറൂമുകളില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: