കോട്ടയം: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ജില്ലയായി കോട്ടയം. പരീക്ഷയെഴുതിയവരില്‍ 99.92 ശതമാനം പേര് വിജയിച്ചാണ് സംസ്ഥാനതലത്തില്‍ ജില്ല നേട്ടം കൊയ്തത്. സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലയായി പാലാ. പരീക്ഷയെഴുതിവരെല്ലാം ഉപരിപഠനത്തിന് യോഗ്യതനേടി. 3209 പേരും വിജയിച്ചു. ജില്ലയില്‍ പരീക്ഷയെഴുതിയ 18828 പേരില്‍ 18813 പേര് ഉപരിപഠനത്തിന് അര്‍ഹരായി. പരീക്ഷയെഴുതിയ 9427 ആണ്‍കുട്ടികളില്‍ 9415 പേരും 9401 പെണ്‍കുട്ടികളില്‍ 9398 പേരും ഉപരിപഠനത്തിന് അര്‍ഹതനേടി.
കോട്ടയം ജില്ലയില്‍ 3111 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി. 1012 ആണ്‍കുട്ടികളും 2099 പെണ്‍കുട്ടികളും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ജില്ലയില്‍ ഏറ്റവുമധികം പേര് എ പ്ലസ് നേടിയത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഷയത്തിലാണ്, 15,202 പേര്. ഏറ്റവും കുറവ് എ പ്ലസ് ഗണിതത്തിനാണ്, 4836 പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: