ന്യൂദൽഹി: സുരക്ഷാ സേനയെ ആക്രമിക്കുന്നതിനും ചാരവൃത്തി നടത്തുന്നതിനുമായി നിരോധിത സംഘടനയ്‌ക്ക് സ്‌ഫോടക വസ്തുക്കളും മറ്റ് വസ്തുക്കളും നൽകിയതിന് സിപിഐ മാവോയിസ്റ്റ് സംഘടനയിലെ മൂന്ന് അംഗങ്ങൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി ചൊവ്വാഴ്ച കുറ്റപത്രം സമർപ്പിച്ചു. എൻഐഎ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
തെലങ്കാനയിലെ നാമ്പള്ളിയിലെ എൻഐഎ പ്രത്യേക കോടതിയിലാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്. അറസ്റ്റിലായ പ്രതി കമലയ്‌ക്കും ഒളിവിൽപ്പോയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങളായ ഹിദ്മ, ബഡേ ചോക്ക റാവു എന്ന ദാമോദർ എന്നിവർക്കെതിരെയും തീവ്രവാദ വിരുദ്ധ ഏജൻസി കുറ്റം ചുമത്തിയിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട്, സ്‌ഫോടക വസ്തു നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ദേശീയ അന്വേഷണ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: