തിരുവനന്തപുരം: 2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.
2023-24 അക്കാദമിക വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഒന്‍പതിനു നടത്തും. ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്കാണ് പ്രഖ്യാപനം. അതേസമയം വിജയശതമാനം കൂടുന്നത് നിലവാര തകര്‍ച്ചയായി കണക്കാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഫലപ്രഖ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി അക്ഷരമറിയാത്തവര്‍ക്ക് മാര്‍ക്ക് കൊടുത്തുവെന്നത് തെറ്റിദ്ധാരണയാണെന്നും ചൂണ്ടിക്കാണിച്ചു.
എസ്എസ്എൽസി
https://pareekshabhavan.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
ഹയർ സെക്കൻഡറി
www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in
വൊക്കേഷനൽ ഹയർ സെക്കൻഡറി
www.keralaresults.nic.in
www.vhse.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.results.kerala.nic.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: