ടെല്‍ അവീവ്: ഗാസ ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫ ക്രോസിങ്ങിന്റെ നിയന്ത്രണം ഇസ്രായേല്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി നടത്തിയ കരയാക്രമണത്തിലൂടെ റഫ അതിര്‍ത്തി പിടിച്ചെടുത്ത വിവരം ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു.
റഫ അതിര്‍ത്തിയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തതെന്ന് ഐഡിഎഫ് അറിയിച്ചു. അതിര്‍ത്തി പിടിച്ചെടുക്കാനുള്ള ദൗത്യത്തിനിടെ 20 ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായും പ്രവര്‍ത്തനക്ഷമമായ മൂന്ന് തുരങ്കങ്ങള്‍ കണ്ടെത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച റഫ അതിര്‍ത്തിയുടെ കിഴക്കന്‍ പ്രദേശത്തു നിന്നും ഹമാസ് ഭീകരര്‍ സൈന്യത്തിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചിരുന്നു. കൂടാതെ പലായനം ചെയ്ത പാലസ്തീനികള്‍ അഭയം തേടിയ പ്രദേശത്തു നിന്നും സൈന്യത്തിന് നേരെ ആക്രമണമുണ്ടായെന്നും ഐഡിഎഫ് അറിയിച്ചു.
റഫ അതിര്‍ത്തിയില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഐഡിഎഫ് നേരത്തെ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: