പാരിസ്: അന്തരിച്ച ഇതിഹാസ ഫുട്ബോളര് ഡീഗോ മറഡോണ 1986 ലോകകപ്പ് ഫുട്ബോളില്‍ നേടിയ സ്വര്‍ണ പന്ത് ലേലത്തിന്. ജൂണില്‍ ഫ്രാന്‍സില്‍ വച്ചാണ് ലേലം നടക്കുക.
മെക്സിക്കോയില്‍ നടന്ന 1986 ലോകകപ്പില്‍ അര്‍ജന്റീന രണ്ടാം തവണ ലോക കിരീടം നേടിയിരുന്നു. ടീമിന് കിരീടം നേടിയത് വഴി ലോകഫുട്ബോളിന്റെ ഹൃദയത്തില്‍ കൂടുകൂട്ടുന്ന പ്രകടനവുമായി ലോകകപ്പ് നിറഞ്ഞാടിയ മറഡോണ അക്കൊല്ലം മികച്ച കളിക്കാരനുള്ള സ്വര്‍ണപന്ത് നേടിയിരുന്നു. ആ പന്താണ് ലേലത്തിന് വയ്ക്കാനൊരുങ്ങുന്നത്. ഫ്രാന്‍സിലെ അഗ്യൂട്ടസ് ആണ് ലേലം നടത്തിപ്പ് സംഘാടകര്‍. ഇതാദ്യമായാമ് ലോകകപ്പിലെ സ്വര്‍ണ പന്ത് ലേലത്തിന് വയ്ക്കുന്നത്.
അന്നത്തെ ലോകകപ്പില്‍ മറഡോണയായിരുന്നു അര്‍ജന്റീന നായകന്. അഞ്ച് ഗോളുകളാണ് താരം ടൂര്‍ണമെന്റില്‍ നേടിയത്. കളിക്കിടെ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിവാദ ഗോളും ലോക കായിക രംഗത്തെ ഏറ്റവും വലിയ വാര്‍ത്തയും വിവാദവുമായി ഇന്നും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: