ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ഒഴികെ യൂറോപ്യന്‍ ഫുട്ബോളിലെ എല്ലാ ലീഗുകളിലും ജേതാക്കളെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞു. പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്.
തൊട്ടുപിറകെ മാഞ്ചസ്റ്റര്‍ സിറ്റി ഫോട്ടോ ഫിനിഷ് ലൈനില്‍ കൂടെയുണ്ട്. ഇതേ തീവ്രതയോടെ ഏതാനും മത്സരങ്ങള്‍ക്ക് മുമ്പ് ലിവര്‍പൂളും രംഗത്തുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ നില അല്‍പ്പം ഇടിഞ്ഞു. പ്രധാന താരങ്ങള്‍ പരിക്കിന്റെ പിടിയിലായത് ടീം പരിശീലകന് യര്‍ഗന്‍ ക്ലോപ്പിന്റെ വിടവാങ്ങല്‍ പോലും മങ്ങലിലാക്കിയിരിക്കുകയാണ്.
സീസണില്‍ ആദ്യം നിര്‍ണയിക്കപ്പെട്ട ലീഗ് സീരി എ ആണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്റര്‍ മിലാന് ജേതാക്കളായി. കഴിഞ്ഞ വര്‍ഷം മൂന്ന് പതിറ്റാണ്ടിന് ശേഷം കിരീടം സ്വന്തമാക്കിയ നാപ്പോളി ഇത്തവണ ഇതുവരെയുള്ള മത്സരങ്ങള്‍ കഴിയുമ്പോള്‍ എട്ടാം സ്ഥാന്തതാണ്. അതിന് മുമ്പ് വര്‍ഷങ്ങളോളം യുവെന്റസ് ആണ് ഇറ്റാലിയന്‍ ലീഗില്‍ നിറഞ്ഞു നിന്നത്. അതുവരെ ഇത്തവണ ടൈറ്റില്‍ നേടിയ ഇന്റര്മിലാന് പഴയ വീര്യം നഷ്ടപ്പെട്ട നിലയിലായിരുന്നു.
രണ്ടാമത് ചാമ്പ്യന്മാര് നിര്‍ണയിക്കപ്പെട്ടത് ജര്‍മന്‍ ബുന്ദെസ് ലിഗയിലാണ്. ചരിത്രത്തില്‍ ആദ്യമായ ബയെര്‍ ലെവര്കുസന് ലീഗ് കിരീടം നേടുകായയിരുന്നു. തുടരെ 12 വര്‍ഷം ബയേണ്‍ മ്യൂണിക് നടത്തിവന്ന കിരീടവ വാഴ്ച്ചയ്ക്കാണ് ഇത്തവണ മാറ്റം വന്നത്.
ഫ്രഞ്ച് ലിഗ് വണില്‍ മുന്‍നിശ്ചയിച്ചപോലെ പാരിസ് സെന്റ് ജെര്മെയ്ന് ലീഗിലെ മൂന്ന് മത്സരങ്ങള്‍ തീരാനുള്ളപ്പോള്‍ ടൈറ്റില്‍ ഉറപ്പിച്ചു. ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ഇക്കുറേ ഏറെക്കുറേ നേരത്തെ ഫലം നിര്‍ണയിക്കുന്ന അവസ്ഥയിലായിരുന്നു. രണ്ടാമതെത്തിയ എഫ്സി ബാഴ്സിലോണ സീസണില്‍ വല്ലാതെ നിറം മങ്ങിയത് റയലിന് വേഗത്തില്‍ നേട്ടം കൊയ്യന്‍ അവസരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: