ഗാസ: ഈജിപ്ത്തും ഖത്തറും മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചു. ഗാസയില്‍ റഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം നിര്‍ദേശിച്ച് മണിക്കൂറുകള്‍ക്കകമാണ് ഹമാസ് കരാര്‍ അംഗീകരിച്ചത്. കരാര്‍ അംഗീകരിക്കുന്നതായി ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു.
സമാധാന ശ്രമങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍ തുടരുമെന്നും എന്നാല്‍ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളുമായി മുന്നോട്ടുപോകുമെന്നും ഇസ്രായേല്‍ പ്രതികരിച്ചു. ഏഴു മാസമായി തുടരുന്ന യുദ്ധത്തില്‍ 2.3 ദശലക്ഷം ജനങ്ങളാണ് ഗാസയില്‍ നിന്ന് പലായനം ചെയ്തത്. ഹമാസിനെ ഇല്ലാതാക്കാതെ യുദ്ധം നിര്‍ത്തില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇസ്രായേല്‍ പറഞ്ഞത്. യുദ്ധം നിര്‍ത്തുകയും ഇസ്രായേല്‍ സൈന്യം പിന്മാറുകയും ചെയ്താല്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്ന ഹമാസിന്റെ വാഗ്ദാനം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളിയിരുന്നു.
130ലേറെ ബന്ദികള്‍ ഗാസയിലുണ്ടെന്നാണ് ഇസ്രായേല്‍ കണക്ക്. കഴിഞ്ഞ മാസം ആദ്യം നടന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. രണ്ടു ചര്‍ച്ചകളിലും ഇസ്രായേല്‍ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. ഗാസ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ട പാലസ്തീന്‍കാരുടെ എണ്ണം 34,683 ആയി. 78,018 പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: