മുംബയ് : ടി 20 ലോകകപ്പിനുളള പുതിയ ജേഴ്സി പുറത്തിറക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം . പ്രമുഖ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡ് ആയ അഡിഡാസ് ആണ് ജേഴ്സി നിര്‍മ്മിച്ചത്.
അഡിഡാസ് സ്റ്റോറുകളില്‍ ജേഴ്സി ലഭ്യമാകും. ഓണ്‍ലൈനിലും ജേഴ്സി വാങ്ങാം.
നീല, കാവി, പച്ച, വെള്ള നിറങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജേഴ്സി ഡിസൈന്‍. ജേഴ്സിയുടെ ഭൂരിഭാഗവും നീല നിറമാണ്. കൈകളില്‍ കാവിയും കോളറില്‍ വെള്ളയും പച്ചയും നിറവും ഉണ്ട്.
അടുത്തമാസം ആദ്യമാണ് ലോകകപ്പ്. വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമാണ് മത്സരങ്ങള്‍.
ലോകകപ്പിനുളള ഇന്ത്യന്‍ ടീം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ് ടീമിലുണ്ട്. ടീം രണ്ട് സംഘങ്ങളായി ഈ മാസം അവസാനം അമേരിക്കയിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: