Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൂജാപുഷ്പം തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധവേണം

Janmabhumi Online by Janmabhumi Online
May 7, 2024, 06:34 pm IST
in News
FacebookTwitterWhatsAppTelegramLinkedinEmail

ദേവതകളുടെ സ്വഭാവവും പ്രതിഷ്ഠാ സവിശേഷതകളും അനുസരിച്ചാണ് പൂജാ പുഷ്പങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഒരേ ദേവതയായാലും പ്രതിഷ്ഠാ സങ്കല്പത്തില്‍ ഉള്ള വ്യത്യാസം കൊണ്ട് പൂജാപുഷ്പത്തിലും പൂജയിലും വിവിധ ഇടങ്ങളില്‍ വ്യത്യസ്തമാകാം. നിറം, ഗുണം, സ്വഭാവം എന്നീ സവിശേഷതകളാണ് പൂജാപുഷ്പത്തിനെ നിശ്ചയിക്കുന്നത്. താന്ത്രികമായും വൈദികമായും ഓരോ ക്രിയയ്‌ക്കും പ്രത്യേക പൂഷ്പങ്ങള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ദേവതാ സാന്നിദ്ധ്യമുള്ള ദശപുഷ്പങ്ങള്‍ അടക്കം വിവിധ പൂജാകര്‍മങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. തന്ത്രശാസ്ത്രത്തിലും ജ്യോതിഷ ശാസ്ത്രത്തിലും പൂജകള്‍ക്ക് എടുക്കുന്ന പുഷ്പത്തിനും അതിന്റെ വര്‍ണ്ണങ്ങള്‍ക്കുമുള്ള പ്രാധാന്യം എടുത്ത് പറയുന്നുണ്ട്.

ഓരോ പുഷ്പത്തിനും പൂജാപരമായി വ്യത്യസ്തമായ പ്രാധാന്യവുമുണ്ട്. വൈഷ്ണവ ദേവതകള്‍ക്ക് തുളസിയും ശൈവദേവതകള്‍ക്ക് കൂവളം, എരിക്ക്, ശാക്തേയ പൂജയ്‌ക്ക് വിഹിതങ്ങളായ പൂക്കളും (ചെത്തി,തുളസി,താമര) അടിസ്ഥാനമായി വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. പൂജകളുടെ സ്‌നാന ഘട്ടങ്ങളില്‍ ഇവയില്‍ തീര്‍ത്ത മാലകളും ഉപയോഗിക്കാം.

ഇവ ഉപയോഗിക്കരുത്

നിറത്തിലും ഗുണത്തിലും പ്രതികൂലാത്മകമായ സ്വഭാവവും നിര്‍ഗുണത്വമുള്ള പൂക്കളും പൂജാകാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് വ്യവസ്ഥ. വാടിയ പൂക്കളും പൂക്കളുടെ പാകമല്ലാത്ത മൊട്ടുകളും ഉപയോഗിക്കാറില്ല. ഇത് ഉപയോഗിക്കുന്നത് വലിയ ദോഷദുരിതങ്ങള്‍ക്കു കാരണമാകും. രോഗബാധയുള്ളതും രൂക്ഷസ്വഭാവം ഉള്ള ചെടികളുടെ പൂക്കളും നിഷിദ്ധമാണ്.

തന്ത്രവും ജ്യോതിഷ ശാസ്ത്രവും അശുദ്ധംകല്‍പ്പിക്കുന്ന ഭൂമികളില്‍ നിന്ന് ഉള്ള പൂക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ഫ്രിഡ്ജില്‍ വെച്ച് സൂക്ഷിച്ച പൂക്കള്‍ പൂജകളില്‍ നിന്ന് ഒഴിവാക്കണം. ഹോമാചാരങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന പൂക്കള്‍ നിര്‍ബന്ധമായും പച്ചയായവ ആകണം. കറുക, മുക്കുറ്റി, കൂവളം, മുല്ല,ചെത്തി എന്നിവ അന്നന്ന് പറിച്ചവ തന്നെ ഉപയോഗിക്കണം. ബന്ദി, അരളി, വാടാമൂല്ല, കോഴിപ്പൂവ് തുടങ്ങിയ പൂക്കള്‍ പൂജകള്‍ക്ക് ഉപയോഗിക്കില്ല. എന്നാല്‍ ഇവ അലങ്കാരങ്ങള്‍ക്ക് തൂക്കുമാലകളായി ഉപയോഗിക്കാറുണ്ട്.

ഗണപതി

കറുക, മുക്കുറ്റി, കൂവളം, തുമ്പ എന്നിവയാണ് ഗണപതിയുടെ അടിസ്ഥാന പുഷ്പങ്ങള്‍. എന്നിരുന്നാലും ചുവപ്പ് നിറത്തിലുള്ള പൂക്കളും മുല്ലപ്പൂവും തുളസിയും വിവിധ താന്ത്രിക ക്രിയകള്‍ക്ക് ഉപയോഗിക്കുന്നു. ഇവയുടെ മാലകള്‍ക്ക്

പുറമെ നാരങ്ങ, രാമച്ചം, എരിക്ക് എന്നിവയും ഗണപതിക്ക് ഉപയോഗിക്കുന്നു. മൂന്ന് കൂട്ടിയുള്ള കറുകപ്പുല്ലും ഒറ്റ മുക്കുറ്റിയും വിനായകന് പ്രിയമാണ്. കളഭം, നവകം തുടങ്ങിയ ക്രിയാവിധികള്‍ക്ക് തുളസിയിലയും ഗണപതിക്ക് നിര്‍ബന്ധമാണ്. നാര് കളഞ്ഞ ചെത്തിയും നാരുകളഞ്ഞ മുല്ലയും വിശേഷാല്‍ ഗണപതിഹോമങ്ങള്‍ക്ക് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഭഗവതി

പൂജകള്‍ക്കും അലങ്കാരത്തിനും വൈവിദ്ധ്യങ്ങളാണ് ഭഗവതി പൂജകളുടെ പുഷ്പങ്ങള്‍ക്ക് ഉള്ളത്. ദേവതകളുടെ സ്വഭാവം അനുസരിച്ചാണ് ഭഗവതി പൂജകള്‍ക്ക് പൂജാപുഷ്പം നിശ്ചയിക്കുക. ചെത്തി, താമര, തുളസി, കൂവളം തുടങ്ങിയവയാണ് പ്രമാണപ്രകാരം ശാക്തേയ പൂജകള്‍ക്ക് ഉത്തമം. ഇതില്‍ ഭദ്രകാളി, ദുര്‍ഗ, പോര്‍ക്കലി, വാരാഹി, പ്രത്യംഗിര തുടങ്ങിയ ദേവതകള്‍ക്ക് കടുംചുവപ്പ് പൂക്കളാണ് ഉപയോഗിക്കുക.

അതില്‍ കരിഗുരുതി, ദേശദുരുതി, ആവാഹനം തുടങ്ങിയ ക്രിയകള്‍ക്ക് ചുവന്ന ചെത്തിയും കടുംതുളസിയുമാണ് ഉപയോഗിക്കുക. കരിംകൂവളവും പൂക്കുലയും ഭഗവതിക്ക് ഉപയോഗിച്ച് വരുന്നു. ശാന്തസ്വഭാവമുള്ള വൈഷ്ണവ ദുര്‍ഗ, മഹാലക്ഷ്മി, സരസ്വതി തുടങ്ങിയ ദേവതകള്‍ക്ക് വെള്ളപ്പൂക്കളും തുളസിയുമാണ് വ്യവസ്ഥ.

ജമന്തി എല്ലാ ശാക്തേയ ദേവതകള്‍ക്കും അലങ്കാരത്തിനായി ഉപയോഗിക്കുന്നു. പ്ലാശ് അഥവാ ചമതയുടെ പൂവ്, സരസ്വതി ദേവിക്ക് വളരെ പ്രാധാന്യമുള്ളതാണ്. സരസ്വതി ദേവിക്ക് വെള്ള നിറമുള്ള പൂക്കളും പൂജയ്‌ക്കായി എടുക്കുന്നു. കദംബം, ചെമ്പകം, അശോകം, പുന്നാഗം തുടങ്ങിയവയുടെ ഗന്ധവും ശാക്തേയ സാന്നിദ്ധ്യ ദേവതകള്‍ക്ക് വിശേഷമാണ്.എന്നാല്‍ ഇവ പൂജയ്‌ക്ക് എടുക്കാറില്ല.
(തുടരും)

Tags: Templespooja flower
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഹറം ഘോഷയാത്രയ്‌ക്കിടെ അക്രമം ; ‘ഹിന്ദു രാഷ്‌ട്ര’ ബാനർ കത്തിച്ച് ഇസ്ലാമിസ്റ്റുകൾ ; ബിലാസ്പൂരിൽ ക്ഷേത്രത്തിനു മുകളിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു

Kerala

ക്‌ഷേത്രങ്ങളില്‍ അന്നദാനം നിലയ്‌ക്കുന്നു, കര്‍ക്കശ നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി പൂജകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് കൊച്ചി ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

Kerala

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

Kerala

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies