നബ് രംഗ്പൂര് (ഒഡീഷ): നോട്ടുകെട്ടുകളുടെ പര്‍വതങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാ കൊള്ളക്കാരെയും പൂട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രതിപക്ഷം സംഘടിതമായി നീങ്ങുന്നതിന്റെ കാരണം ഇപ്പോള്‍ എല്ലാവര്ക്കും അറിയാം. അവര്‍ക്ക് കൊള്ളയടിക്കണം, ആരും പിടിക്കരുത്. എന്നാല്‍ മോദി സര്‍ക്കാര്‍ ആ കൊള്ളക്കാരെ മുഴുവന്‍ പിടികൂടാന്‍ തീരുമാനിച്ചിരിക്കുന്നു. ഝാര്‍ഖണ്ഡില്‍ കുന്നുകണക്കിനാണ് നോട്ടുകെട്ടുകള്‍ പിടിച്ചത്, ഒഡീഷയിലെ നബ് രംഗ്പൂരില് എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
അവര്‍ എന്നെ അധിക്ഷേപിക്കുന്നു. ഞാന്‍ അത് അവഗണിക്കുകയാണ്. ജനങ്ങളുടെ പണം സംരക്ഷിക്കുകയാണ് എന്റെ ചുമതല. അത് ചെയ്യുന്നതില്‍ നിന്ന് എന്നെ തടയാന്‍ ആര്‍ക്കുമാവില്ല. ജനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും ഒഡീഷയടക്കമുള്ള ചില സംസ്ഥാനങ്ങള്‍ അഴിമതി നടത്താനുള്ള ഉപായമായാണ് കണ്ടത്. മികച്ച അവസരങ്ങള്‍ കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നു. എന്നാല്‍ എന്‍ഡിഎ ഇതര സര്‍ക്കാരുകള്‍ ആ വഴിയെല്ലാം അടയ്ക്കാനാണ് ശ്രമിക്കുന്നത്, മോദി പറഞ്ഞു.
ഗോത്രവര്‍ഗ ക്ഷേമത്തിനായുള്ള ബജറ്റ് തുക പത്ത് വര്‍ഷത്തിനുള്ളില്‍ അഞ്ച് മടങ്ങാണ് മോദി സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ഈ കാലയളവിലാണ് ഒഡീഷയില്‍ നിന്ന് ഒരു വനവാസി വനിതാ നേതാവ് രാഷ്ട്രപതിയായി ഉയര്‍ന്നത്. വനമേഖലയില്‍ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ നാനൂറിലേറെയായത് ഇക്കാലത്താണ്, പ്രധാനമന്ത്രി
പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: