തൊടുപുഴ: സംസ്ഥാനത്ത് വരും ദിവസങ്ങളിലും പകല്‍ ഉയര്‍ന്ന ചൂടു തുടരുമെങ്കിലും ഉച്ച കഴിഞ്ഞെത്തുന്ന വേനല്‍ മഴ ആശ്വാസമാകുമെന്ന് പ്രവചനം. അതേസമയം വേനല്‍ മഴ വ്യാപക നാശം വിതയ്ക്കാനുമിടയുണ്ട്. ഇടവേളയ്ക്കു ശേഷമെത്തുന്ന മഴ കൂടുതല്‍ ശക്തമായേക്കും. ഇതിനൊപ്പം ഇടിമിന്നലും കാറ്റുമാകും നാശമുണ്ടാക്കുക. മൂന്നു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.
മിന്നല്‍ പ്രളയം പോലുള്ളവയ്ക്കും സാധ്യതയേറെ. മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
നാളെയോടെ മഴ കൂടുതല്‍ വ്യാപകമാകും. 10 മുതലാണ് പരക്കെ ശക്തമായ മഴ പ്രവചിക്കുന്നത്. കാലവര്‍ഷത്തിനു മുന്നോടിയായുള്ള അന്തരീക്ഷത്തിലെ മാറ്റമാണ് മഴയ്ക്കു സഹായകമായ പ്രധാന ഘടകം. കഴിഞ്ഞ മാസം തന്നെ മെയ് രണ്ടാം വാരത്തോടെ മഴ ശക്തമാകുമെന്ന് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
അതേസമയം പാലക്കാട് അടക്കം ഉയര്‍ന്ന താപനില തുടരുകയാണ്. രാത്രി, പകല്‍ താപനിലയില്‍ രണ്ടു ഡിഗ്രി വരെ കുറവുണ്ടെങ്കിലും ഈ കുറവ് വരും ദിവസങ്ങളിലേ ഉണ്ടാകൂ. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി വരെയും കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വേനല്‍ മഴയില്‍ ഇതുവരെ 65 ശതമാനം കുറവാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: