തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 19 ദിവസത്തെ വിദേശ യാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
സ്വകാര്യ യാത്രയാണ് മുഖ്യമന്ത്രി നടത്തുന്നതെങ്കില്‍ പണം സ്വന്തം കൈയില്‍ നിന്നു ചെലവഴിക്കണം. നാടിന്റെ ആവശ്യങ്ങള്‍ക്ക് ഭരണാധികാരികള്‍ വിദേശത്ത് പോകുമ്പോഴാണ് ഖജനാവിലെ പണം ഉപയോഗിക്കേണ്ടത്. എന്നാല്‍ മുഖ്യമന്ത്രി കുടുംബ സമേതം വിദേശത്തേക്ക് ഉല്ലാസ യാത്ര നടത്തുന്നതാണ് പതിവ്. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ യാത്രയുടെ വിശദാംശങ്ങള്‍ അറിയുമോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
മാത്യു കുഴല്‍നാടന്റെ മാസപ്പടി കേസിലെ ഹര്‍ജി ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ളതാണ്. പിണറായി വിജയനെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണോ ഹര്‍ജി നല്‍കിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്‍ഡി മുന്നണിയുടെ ഉന്നത നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ട്. മാസപ്പടി കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇന്‍ഡി നേതാക്കള്‍ നടത്തുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
അതേസമയം ഗവര്‍ണറെ വിദേശയാത്ര സംബന്ധിച്ച് അറിയിച്ചിട്ടില്ല. വിദേശയാത്ര സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസും വാര്‍ത്താ കുറിപ്പ് ഇറക്കിയിട്ടില്ല. വിനോദ യാത്രാ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിശ്ചയിച്ചിരുന്നു. അവയെല്ലാം മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: