തിരുവനന്തപുരം: സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് നടത്തുന്ന ഹയര്‍സെക്കന്ററി അധ്യാപക സ്ഥലം അവസാനിപ്പിക്കണമെന്ന് എന്‍ടിയു ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ നടന്ന സ്ഥലം മാറ്റത്തില്‍ വിവിധ ജില്ലകളിലായി പതിനായിരക്കണക്കിന് അധ്യാപകരാണ് സ്ഥലംമാറ്റത്തിന് അര്‍ഹത നേടിയത്. എന്നാല്‍ ഉത്തരവിറങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും ഇതിന്റെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഒരു വിഭാഗം അധ്യാപകര്‍ കേസിനു പോവുകയും ഇതോടെ ഉത്തരവ് റദ്ദാക്കേണ്ടി വന്നു.
ഈ സമയത്തിനുള്ളില്‍ ജോലി ചെയ്തിരുന്ന സ്‌കൂളില്‍ നിന്ന് വിടുതല്‍ വാങ്ങിയവര്‍ക്ക് പുതിയ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയും ചെയ്ത 300 ഓളം അധ്യാപകര്‍ അനിശ്ചിതത്വത്തിലായി. പുതിയ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക് സ്പാര്‍ക്കോ സമ്പൂര്‍ണ്ണ തുടങ്ങിയവയിലോ ചേരാനും കഴിഞ്ഞിട്ടില്ല. ഓരോ മാസവും അവരുടെ ശമ്പള വ്യവസ്ഥകളും അവരുടെ ഡ്യൂട്ടിയും പ്രത്യേക ക്രമീകരണങ്ങള്‍ വഴി ചെയ്തു വരികയാണ്.
എന്നാല്‍ ഈ മാസത്തില്‍ അങ്ങനെയൊരു ശമ്പളത്തിന്റെ വ്യവസ്ഥകളോ അതിനുള്ള ഔപചാരികമായ നിര്‍ദ്ദേശങ്ങളോ വന്നിട്ടില്ല. വിഷയങ്ങള്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഖിലേഷ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി എ.അരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ പാറങ്കോട് ബിജു സംസ്ഥാന സമിതി അംഗങ്ങളായ സിനി കൃഷ്ണപുരി , ബി.പി. അജന്‍, പ്രിനില്‍കുമാര്‍ ജനറല്‍ സെക്രട്ടറി അജികുമാര്‍, രാജേഷ് കെ.എസ്,സിനി എം.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: