റാഞ്ചി: ജാർഖണ്ഡിലെ റാഞ്ചിയിൽ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തി ഇഡി. വിരേന്ദ്ര റാം കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കണക്കിൽപെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു. സംസ്ഥാന ഗ്രാമവികസന മന്ത്രി ആലംഗീർ ആലത്തിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുജോലിക്കാരനുമായി ബന്ധപ്പെട്ടയിടത്തുനിന്ന് ഇരുപതു കോടിയോളം രൂപ പിടിച്ചെടുത്തതായ ഇഡി അറിയിച്ചു.
ഇപ്പോഴും പിടികൂടിയ നോട്ടുകെട്ടുകള്‍ എണ്ണിത്തീര്‍ത്തിട്ടില്ല. ഏതാണ്ട് 30 കോടിയിലേറെ രൂപ ഉണ്ടാകുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പിലെ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി റെയ്ഡ്. വകുപ്പ് മേധാവി വീരേന്ദ്ര കെ റാം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കേസില്‍ അറസ്റ്റിലായിരുന്നു.
പിടികൂടിയ നോട്ടുകളില്‍ ഭൂരിഭാഗവും 500ന്റേതാണ്. പണത്തിനുപുറമേ സ്വര്‍ണാഭരണങ്ങളും റെയ്ഡില്‍ ഇഡി പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: