തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരുടെ പിഴവില്‍ സമ്മതിദാന അവകാശം നിഷേധിക്കപ്പെട്ട് 1500ല്‍ അധികം പോലീസുകാര്‍. റാപിഡ് റെസ്പോണ്‍സ് ഫോഴ്സ് (ആര്‍ആര്‍എഫ്), മറ്റ് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവര്‍, അവര്‍ക്കൊപ്പം പോയ ക്യാമ്പ് ഫോളോവേഴ്സ് എന്നിവര്‍ക്കാണ് വോട്ട് ചെയ്യാന്‍ കഴിയാതെ പോയത്.
പഴയ പോസ്റ്റല്‍ ബാലറ്റുകള്‍ രാഷ്ട്രീയ ഇടപെടലിലൂടെ പിടിച്ചെടുക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ജില്ലാ കേന്ദ്രങ്ങളില്‍ കൗണ്ടറുകള്‍ ഒരുക്കിയത്. ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് പോലീസുകാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ അവസരം ഒരുക്കിയിരുന്നത്. എന്നാല്‍ അതിനുമുന്നേ തന്നെ മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയതിനാല്‍ പോലീസുകാര്‍ക്കും അവര്‍ക്കൊപ്പം പോയ ക്യാമ്പ് ഫോളോവേഴ്സിനും വോട്ട് ചെയ്യാനായില്ല.
ആര്ആര്എഫുകാര്ക്കാകട്ടെ ഫോം നല്‍കിയതിലെ അധികൃതരുടെ പിഴവ് കാരണമാണ് വോട്ട് ചെയ്യാനാകാതെ പോയത്. 12, 12 ഡി ഫോമുകളാണ് പോസ്റ്റല്‍ ബാലറ്റിനായി ഉള്ളത്. അതില്‍ അതാത് ജില്ലകളില്‍ വോട്ട് രേഖപ്പെടുത്തതിനുള്ള അനുമതിക്കായി പൂരിപ്പിച്ച് നല്‍കേണ്ടത് 12ഡി ഫോം ആണ്. എന്നാല്‍ ആര്‍ആര്‍എഫിന്റെ മലപ്പുറം ഹെഡ് ഓഫീസിലെ നോഡല്‍ ഓഫീസര്‍ 12 ഫോമാണ് പോലീസുകാര്‍ക്ക് നല്‍കിയത്. ഇതോടെ ഹെഡ്ഓഫീസായി എല്ലാവരുടെയും വോട്ടിങ് കേന്ദ്രം. 20 മുതല്‍ 24 വരെ എല്ലാവരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുകയും ചെയ്തു. മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് മാത്രം വോട്ട് ചെയ്യാനായി. ശേഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാനായില്ല. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും വോട്ട് ചെയ്യാനായിട്ടില്ല.
പോലീസുകാരുടെ പ്രതിഷേധം ഉയര്‍ന്നതോടെ ഉന്നത ഉദ്യോഗസ്ഥര്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുത്താല്‍ മാത്രമേ പോലീസുകാര്‍ക്ക് വോട്ട് ചെയ്യാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: