ആറന്മുള: മഹിളകള്‍ മര്‍മമറിഞ്ഞ് സമൂഹ്യപ്രവര്‍ത്തനം ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. മഹിളാ ഐക്യവേദിയുടെ സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നമ്മുടെ മര്മമിരിക്കുന്നത് കുടുംബങ്ങളിലാണ്. സനാതന ധര്‍മ്മത്തിന്റെ നിലനില്പും കുടുംബങ്ങളിലാണ് കുടികൊള്ളുന്നത്. പക്ഷേ, ഇതിനെ വികലമാക്കാനും തകര്‍ക്കാനും പല ശക്തികളും പരിശ്രമിക്കുകയാണ്. ലിവിങ് ടുഗദറും ചുംബന സമരങ്ങളും സാംസ്കാരികവും സാമൂഹ്യവുമായ അപചയങ്ങളും കേരളത്തില്‍ വര്‍ധിച്ചു വരുന്നു. ഇതിനെതിരെയുള്ള ബോധവല്‍ക്കരണവും ജാഗ്രതയും കാലത്തിന്റെ അനിവാര്യതയാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
സംസ്ഥാന രക്ഷാധികാരി ദേവകി ടീച്ചര്‍ ഭദ്രദീപം തെളിയിച്ചു. സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ അധ്യക്ഷയായി. ജനറല്‍ സെക്രട്ടറിമാരായ ഓമന മുരളി, ഷീജ ബിജു, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, കെ. ഷൈനു, സാബു ശാന്തി എന്നിവര്‍ സംസാരിച്ചു.
പുതുതലമുറയിലെ പെണ്‍കുട്ടികളെ കൂട്ടിച്ചേര്‍ത്ത് ജൂലൈ 13ന് തൃശ്ശൂരില്‍ സംസ്ഥാന കുമാരി സമ്മേളനം സംഘടിപ്പിക്കാനും സാമൂഹ്യ സമരസത നിലനിര്‍ത്തുന്നതിനും സ്ത്രീ ശാക്തീകരണത്തിനുമായി വിവിധ സമുദായ സംഘടനകളിലെ സ്ത്രീകളെ പങ്കെടുപ്പിച്ച് ആഗസ്ത് 10ന് ഹിന്ദു വനിതാ നേതൃത്വ സമ്മേളനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ സമ്മേളനങ്ങള്‍ ജൂലൈയില്‍ നടക്കും. താലൂക്ക് ഉപരി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന സമ്മേളനം ആഗസ്ത് 11ന് ആലപ്പുഴയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: