Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേളത്ത് അരവിന്ദാക്ഷ മാരാര്‍: ഉരുട്ടുചെണ്ടയുടെ ഉപാസകന്‍; മേനി മറന്ന മേളവിസ്മയം

കൊടകര ഉണ്ണി by കൊടകര ഉണ്ണി
May 6, 2024, 01:23 am IST
in Kerala

കൊടകര: മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയും രൗദ്രതയുടെ കൂട്ടിപ്പെരുക്കം തീര്‍ക്കുന്ന പാണ്ടിമേളവും സഹൃദയര്‍ക്ക് സമ്മാനിച്ച കേളത്ത് അരവിന്ദാക്ഷ മാരാര്‍ ഇനി ഓര്‍മ്മ.

ജീവിതത്തിലെ അരനൂറ്റാണ്ടിലേറെ കാലം വാദ്യകലയ്‌ക്കായി ഉഴിഞ്ഞുവയ്‌ക്കുകയും വാര്‍ധക്യത്തിലെ വിശ്രമകാലത്തും കൊട്ടണം എന്ന ഒരേയൊരു മോഹവുമായി മേളകലയുടെ ചെമ്പടവട്ടങ്ങളെ മനസില്‍ പെരുക്കിക്കൊണ്ടിരിക്കുകയും ചെയ്ത അതുല്യകലാകാരനായിരുന്നു കേളത്ത് അരവിന്ദാക്ഷന്‍ എന്ന അടുത്തറിയുന്നവരുടെ അനിയേട്ടന്‍.

അച്ഛന്‍ മാക്കോത്ത് ശങ്കരന്‍കുട്ടിമാരാരില്‍നിന്നും തായമ്പകയും തിമിലയും ക്ഷേത്രാടിയന്തിരച്ചടങ്ങുകളും അഭ്യസിച്ച അരവിന്ദന്‍ പതിനൊന്നാമത്തെ വയസ്സില്‍ ഒല്ലൂര്‍ എടക്കുന്നി ദുര്‍ഗ്ഗാഭാഗവതിക്ഷേത്രത്തില്‍ തായമ്പകയില്‍ അന്തക്കൂറു കൊട്ടിയാണ് അരങ്ങേറിയത്. തിമിലയില്‍ അരങ്ങേറ്റമുണ്ടായില്ലെങ്കിലും ആദ്യനാളുകളില്‍ അനവധി പൂരങ്ങള്‍ക്ക് തിമിലക്കാരനായി പങ്കെടുത്തു.

തായമ്പകയില്‍ കുറച്ചുനാള്‍ പരിയാരത്ത് കുഞ്ചുമാരാരുടെ ശിക്ഷണത്തില്‍ ഉപരിപഠനം നടത്തി. ശങ്കരന്‍കുട്ടിമാരാരുടെ മൂത്തമകനാണ് അരവിന്ദന്‍. പഞ്ചവാദ്യപ്രമാണിയായ കേളത്ത് കുട്ടപ്പന്‍മാരാരും മേളകലാകാരന്മാരായ കേളത്ത് പ്രഭാകരന്‍ മാരാരും രാജന്‍ മാരാരും സഹോദരങ്ങളാണ്. ഇതില്‍ രാജന്‍ നേരത്തെ ജീവിതകാലം കൊട്ടിക്കയറി. കുറുമാലിക്കാവ്, ചേന്ദംകുളങ്ങര, മേടംകുളങ്ങര ഭഗവതിക്ഷേത്രങ്ങളിലെ പാനപ്പറയോഗങ്ങളില്‍ എത്രയോ കാലം ചെണ്ടക്കാരനും പൊന്നാനിപ്പാട്ടുകാരനുമായിരുന്നു.

മേളപ്രമാണിയായി അറിയപ്പെട്ടപ്പോഴും പാനപ്പറയും ക്ഷേത്രാടിയന്തിരവും മാരാര്‍ മറന്നില്ല. എടക്കുന്നിയിലേയും ചേന്ദംകുളങ്ങരയിലേയും അടിയന്തിരം ഒഴിവാക്കി എത്ര വലിയ പൂരത്തിനും പോകാന്‍ മാരാര്‍ ഒരുക്കമായിരുന്നില്ല. പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍പൂരത്തിന് അരവിന്ദാക്ഷ മാരാര്‍ ആദ്യകാലത്ത് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേള നിരയിലായിരുന്നു. പിന്നീട് തിരുവമ്പാടിയിലേക്ക് മാറി. പെരുവനം കുട്ടന്‍മാരാര്‍ ഇലഞ്ഞിത്തറമേളത്തിന്റെ അമരക്കാരനായപ്പോള്‍ പെരുവനത്തിന്റെ നിര്‍ബന്ധത്തിനുകൂടി വഴങ്ങിയാണ് കേളത്ത് വീണ്ടും ഇലഞ്ഞിത്തറയിലെത്തിയത്.

രണ്ടുപതിറ്റാണ്ടോളം മേടത്തിലെ പൂരംനാളില്‍ ഇലഞ്ഞിത്തറയിലെ മേളനിരയിലെ രണ്ടാംസ്ഥാനക്കാരനായി കേളത്ത് തുടര്‍ന്നു. കേരളത്തില്‍ കേളത്ത് കൊട്ടാത്ത പൂരങ്ങളില്ല. പ്രമാണത്തിന് മോഹമില്ലാത്ത പ്രമാണിയാണ് കേളത്ത്. പ്രമാണിയുടെ ഒരുപുറം നിന്നുകൊട്ടാനാണ് കേളത്തിനിഷ്ടം. അതാകട്ടെ പ്രമാണിക്ക് വലിയ ബലവുമാണ്. മുന്‍തലമുറയിലെ തൃപ്പേക്കുളം അച്യുതമാരാര്‍, ചക്കംകുളം അപ്പുമാരാര്‍, മഠത്തില്‍ ഗോപാലമാരാര്‍, നാരായണ്‍കുട്ടിമാരാര്‍ എന്നിവര്‍ക്കൊപ്പം അനവധി വാദ്യവേദികളില്‍ കേളത്ത് കരുത്തും കരുതലുമുള്ള മേളക്കാരനായിരുന്നു. പിന്നീട് പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍ എന്നിവരുടെ മേളങ്ങള്‍ക്കും രണ്ടാംസ്ഥാനക്കാരനായി കേളത്ത് മേളപ്പെരുക്കം തീര്‍ത്തു. ചേന്ദംകുളങ്ങര കുംഭഭരണിക്ക് പതിറ്റാണ്ടുകളായി കേളത്താണ് പ്രമാണം.

ഇക്കഴിഞ്ഞ കുംഭഭരണിക്കും പഞ്ചാരിയും പാണ്ടിയും കേളത്തിന്റെ കരങ്ങളില്‍ ഭദ്രമായിരുന്നു. ആറാട്ടുപുഴ പൂരത്തിന് എടക്കുന്നിയുടെ പഞ്ചാരിക്കു കേളത്തിന്റെ കരനാദം കോല്‍കനവും ശ്രദ്ധേയമാണ്. കേളത്ത് അരവിന്ദാക്ഷന്‍മാരാരെപ്പോലെ ഇത്രയേറെ ആരാധകരുള്ള മറ്റൊരു മേളക്കാരനുണ്ടാകില്ല. ആ കൈ-കോല്‍നാദം മാത്രമല്ല മെലിഞ്ഞ് സഹപ്രവര്‍ത്തകരോട് പരസ്പരം ചിരിച്ചും ആംഗ്യംകാട്ടിയും നെല്ലിട കൊട്ടിക്കയറുന്ന ആ മേളവൈഭവം ആസ്വാദകര്‍ക്ക് അനുപമമായ അരങ്ങായിരുന്നു.

 

Tags: Aravindaksha MararThrissur pooramilanjitharamelamUrutuchenda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

Kerala

പൂരം കലക്കലിൽ എഡിജിപിക്ക് ഗുരുതര വീഴ്ച; വിഷയം ഗൗരവത്തിലെടുക്കാന്‍ തയാറായില്ല, ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ച് ആഭ്യന്തര സെക്രട്ടറി

Kerala

പൂരം കലക്കൽ; കെ.രാജന്റെ ആരോപണം തള്ളി എഡിജിപി, പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്ന് എം.ആർ അജിത് കുമാർ

Kerala

തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചത് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം

Kerala

തൃശൂരില്‍ വര്‍ണപ്പകിട്ടോടെ കുടമാറ്റം, ആവേശത്തിലാറാടി ജനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.