”നിങ്ങള്‍ അവനെ കണ്ടുമുട്ടിയ നിമിഷം മുതല്‍ നിങ്ങള്‍ക്ക് ആശ്വാസവും ഊഷ്മളതയും അനുഭവിക്കാന്‍ കഴിയും. അവന് അടുത്ത വീട്ടിലെ ആണ്‍കുട്ടിയാണ്, അവന് നിങ്ങളുടെ സുഹൃത്തോ, അനുജനോ, ജ്യേഷ്ഠനോ, മകനോ ആകാം. എല്ലാവര്ക്കും ബന്ധപ്പെടാന്‍ കഴിയുന്ന ഒരാള്‍’.
സഞ്ജു സാംസണിനെക്കുറിച്ച് മുന്‍ സഹതാരവും ക്യാപ്റ്റനുമായിരുന്ന റൈഫി വിന്‍സെന്റ് ഗോമസിന്റെ വാക്കുകള്‍ ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചിലേറ്റുന്നു. കളിയിലെ അസൂയാവഹമായ മികവിനപ്പുറം ഇന്റര്‍വ്യൂകളിലെ സരസഭാഷണവും സത്യസന്ധമായ സമീപനവും കൊണ്ട് ക്രിക്കറ്റ് പ്രേമികളല്ലാത്തവരുടെ പോലും ഹൃദയത്തിലിടം പിടിക്കാനുള്ള കഴിവുകൂടി വിലയിരുത്തിയാകാം അദ്േദഹം ഇതുപറഞ്ഞത്.
മലയാളികള്‍ പറയുന്നതുപോലെ ജാഡയില്ലാത്ത ഒരാള്‍. ‘കേരളത്തില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ കായികതാരം അദ്ദേഹമാണെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ സ്ക്രീനിലോ സോഷ്യല്‍ മീഡിയ വാളിലോ കാണുന്നതുപോലെ തന്നെയുള്ള വ്യക്തിയാണെന്ന് എനിക്ക് പറയാന്‍ കഴിയും’ ഗോമസ് കൂട്ടിച്ചേര്‍ക്കുന്നു.
ഭാഗ്യമുണ്ടെങ്കില്‍, ജന്മനാടായ തിരുവനന്തപുരത്ത് നിങ്ങള്‍ക്ക് അവനെ ഒരു കോഫി ഷോപ്പിലോ കടല്‍ത്തീരത്തോ കാണാന്‍ കഴിയും. കുറച്ചു നാളുകള്‍ക്ക് മുമ്പ്, അവന് ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ കയറി സ്ക്രീന്‍ ഗാര്‍ഡ് വാങ്ങുന്ന ഒരു പോസ്റ്റ് ഉണ്ടായിരുന്നു.
അഭിമുഖം നടത്തുന്നവരോടെല്ലാം സഞ്ജു ഒരു ഘട്ടത്തിലും അസ്വസ്ഥത കാണിക്കാറില്ല. നിരായുധമായ പുഞ്ചിരിയോടെ, തന്റെ കഥ അതേപടി വിവരിക്കുകയും അത് സ്വയം ആസ്വദിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: