ന്യൂയോര്‍ക്ക് : അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആ രാജ്യത്തെ പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിനെതിരെ അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശ കാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചത്.
പ്രതിഷേധങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഇതുവരെ ഇന്ത്യന്‍ വിദ്യാര്‍ഥികളോ അവരുടെ കുടുംബങ്ങളോ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായത്തിനായി ബന്ധപ്പെട്ടിട്ടില്ലെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഇസ്രായേലുമായി ബന്ധങ്ങള്‍ വിച്ഛേദിക്കണമെന്നാവശ്യപ്പെട്ടാണ് അമേരിക്കന്‍ സര്‍വകലാശാലകളില്‍ സമരം. നിരവധി വിദ്രാര്ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: