കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം മുംബയ് സിറ്റിക്ക്. ആവേശകരമായ ഫൈനലില്‍ മോഹന്‍ ബഗാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബയ് അടിയറവ് പറയിച്ചത്.
തുടക്കത്തില്‍ ഒരു ഗോളിന് പിന്നിലായ ശേഷമാണ് മുംബയ് വിജയിച്ചത്.
ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് തവണ മുംബയ് സിറ്റിയുടെ ചാങ്തെയുടെ ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. ആദ്യ പകുതിയുടെ അവസാനം കമ്മിംഗ്സിലൂടെ ആണ് മോഹന്‍ ബഗാന് ലീഡ് നേടിയത്.
രണ്ടാം പകുതിയില്‍ മുംബയ് സിറ്റി തുടക്കത്തില്‍ തന്നെ തിരിച്ചടിച്ചു. 53ാം മിനുട്ടില്‍ പെരേര ഡയസിലൂടെ ആയിരുന്നു മുംബയ് ഗോള്‍ നേടിയത്. 83ാം മിനിട്ടില്‍ ബിപിന്‍ സിംഗും ഇഞ്ച്വറി ടൈമില്‍ ജാകുബ് വോജസും ഗോളടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: