ബെംഗളൂരു: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് ശക്തി പകര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ആളില്ലാ ബോംബര്‍ ഡ്രോണ്‍ പുറത്തിറക്കി. ഫ്ളൈയിങ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ടെക്നോളജീസ് ബോംബര്‍ യുഎവി എഫ്ഡബ്ല്യുഡി-200ബി വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്.
ഭാരതത്തിന്റെ ചിരകാല സ്വാപ്നമായിരുന്നു ഇത്തരം ബോംബര്‍ യുഎവികള്‍. ബോംബര്‍ ആളില്ലാ വിമാന ഇറക്കുമതിയില്‍ ഭാരതം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തിരിച്ചടികള്‍ കൂടുതല്‍ ശക്തമാക്കാനും ഇതിലൂടെ കഴിയും. ഭാരതം ഒരു ആഗോള ഡ്രോണ്‍ നിര്‍മ്മാണ, സാങ്കേതിക കേന്ദ്രമായി മാറ്റുന്നതാണ് ഈ കണ്ടുപിടുത്തം ലക്ഷ്യമിടുന്നു.
യുഎസ് പ്രെഡേറ്ററിന് 250 കോടി രൂപ വിലമതിക്കുമ്പോള്‍, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാരതത്തില്‍ നിര്‍മ്മിച്ച ഫ്ഡബ്ല്യുഡി-200ബിക്ക് ചെലവ് വെറും 25 കോടി രൂപയാണ്. ചെലവ് കുറഞ്ഞ പ്രതിരോധ മാര്‍ഗങ്ങളില്‍ ഭാരതത്തെ ഒരു കേന്ദ്രമാക്കി ഉയര്‍ത്തുകയും ചെയ്യും. ഫഌയിങ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസിന്റെ സ്ഥാപകന്‍ സുഹാസ് തേജസ്കന്ദ പറഞ്ഞു. എഫ്ഡബ്ല്യുഡി-200ബിക്ക് 100 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയുണ്ട്. 20 മണിക്കൂര്‍ വരെ നേരം ഉയര്‍ന്ന് പറക്കാന്‍ സാധിക്കും. 200 മുതല്‍ 370 കിലോമീറ്റര്‍ വരെയാണ് പരമാവധി സ്പീഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: