ഇടുക്കി: പാര്‍ട്ടിയുമായി പിണങ്ങി നില്ക്കുന്ന ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ ആക്രമിക്കാന്‍ സിപിഎം പദ്ധതിയിട്ടു. പാര്‍ട്ടിയെ വെല്ലുവിളിച്ചു നില്ക്കുന്ന ആളെ തല്ലി ഒതുക്കുക എന്നതാണ് ഉദ്ദേശ്യം. സൂക്ഷിക്കണമെന്ന് പാര്‍ട്ടിയിലുള്ളവര്‍ രാജേന്ദ്രന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോലീസിനും ഇതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ തന്നെ ഉപദ്രവിക്കുന്നത് സിപിഎം തുടരുകയാണെന്നാണ് എസ് രാജേന്ദ്രന് തന്നെ തുറന്നു പറഞ്ഞിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ രാജേന്ദ്രന് ഒപ്പം നില്ക്കുന്നവര് എന്നു കരുതുന്നവര്‍ക്കെതിരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ കോരണ്ടിക്കാവ് കോരടിക്കാട് മണികണ്ഠന്റെ വീട്ടിലെത്തിയ സിപിഎം ഗുണ്ടകള്‍ ആക്രമണം നടത്തുകയും മകള്‍ മതേശ്വരിയുടെ കൈ തല്ലി ഒടിക്കുകയും ചെയ്തു.
സിപിഎം തന്നോട് ഉപദ്രവിക്കല്‍ നയം തുടരുകയാണ് ഇതില്‍ നിന്നും രക്ഷ നേടാന്‍ ബിജെപി പ്രവേശത്തെ കുറിച്ച് ആലോചിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെന്നും അങ്ങനെ ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും എസ് രാജേന്ദ്രന് പറഞ്ഞു. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ ആരും ആവശ്യപ്പെട്ടില്ലെന്നും താനില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയാണ് സിപിഎമ്മിനുള്ളതെന്നും എസ് രാജേന്ദ്രന് പറഞ്ഞു.
.തന്നെ ഉപദ്രവിക്കരുതെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ചില നേതാക്കള്‍ അതൊന്നും വകവെക്കുന്നില്ല. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനെ നേതൃത്വം നല്കുന്ന സര്‍ക്കാര്‍ തന്റേയും ഭാര്യയുടേയും പേരില്‍ കേസുണ്ടാക്കി. സ്വന്തം മക്കളേയും ഭാര്യയേയും പോലും സംരക്ഷിക്കാന്‍ കഴിയാത്ത ജീവിതം എന്ത് ജീവിതമാണ്. തനിക്കൊപ്പമുള്ളവരുടെ സംരക്ഷണമാണ് പ്രധാനം. രാജേന്ദ്രന് പറഞ്ഞു.
ബിജെപി നേതൃസംഘം ഞായറാഴ്്ച മൂന്നാറിലെത്തി സിപിഎം അക്രമത്തിനിരയായവരെ സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: