നേവല്‍ ഡോക്ക്‌യാര്‍ഡ്, മുംബൈ വിവിധ ട്രേഡുകളില്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 301 ഒഴിവുകളുണ്ട്. ട്രേഡുകളും ഒഴിവുകളും ചുവടെ-ഏകവര്‍ഷ പരിശീലന ട്രേഡുകള്‍- ഇലക്ട്രീഷ്യന്‍ 40, ഇലക്‌ട്രോ പ്ലേറ്റര്‍ 1, ഫിറ്റര്‍ 50, ഫൗണ്ടറിമാര്‍ 1, മെക്കാനിക് ഡീസല്‍ 35, ഇന്‍സ്ട്രുമെന്റ് മെക്കാനിക് 7, മെഷ്യനിസ്റ്റ് 13, മെക്കാനിക് മെഷ്യന്‍ ടൂള്‍ മെയിന്റനന്‍സ് എംഎംടിഎം 13, പെയിന്റര്‍ ജനറല്‍ 9, പേറ്റേണ്‍മേക്കര്‍/കാര്‍പ്പന്റര്‍ 2, പൈപ്പ് ഫിറ്റര്‍/പ്ലംബര്‍ 13, ഇലക്‌ട്രോണിക്‌സ് മെക്കാനിക് 26, മെക്കാനിക് റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍ 7, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ 3, ഷിപ്പ്‌റൈറ്റ് വുഡ്/കാര്‍പ്പന്റര്‍ 18, ടെയിലര്‍/സ്വീയിങ് ടെക്‌നോളജി/ഡ്രസ്സ് മേക്കിങ് 3, വെല്‍ഡര്‍ (ജി ആന്റ് ഇ) 20, മേസണ്‍ (ബിസി) 8, ഐ ആന്റ് സിടിഎസ്എം 3, ഷിപ്പ്‌റൈറ്റ് (സ്റ്റീല്‍)ഫിറ്റര്‍ 16. ദ്വിവത്‌സര പരിശീലന ട്രേഡുകള്‍- റിഗ്ഗര്‍ 12, ഫോര്‍ജര്‍ ആന്റ് ഹീറ്റ് ട്രീറ്റര്‍ 1. അപ്രന്റീസസസ് ആക്ടിന് വിധേയമായിട്ടാണ് തെരഞ്ഞെടുപ്പ്.
യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ (എന്‍സിവിടി/എസ്‌സിവിടി) പാസായ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. എന്നാല്‍ നോണ്‍ ഐടിഐ ട്രേഡുകളായ റിഗ്ഗറിന് എട്ടാം ക്ലാസും ഫോര്‍ജര്‍ ഹീറ്റ്ട്രീറ്ററിന് പത്താം ക്ലാസും പാസായിരുന്നാല്‍ മതി. പ്രായം 14 വയസ് തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. അടുത്തിടെ ഐടിഐ പാസായ ഫ്രഷേഴ്‌സിനാണ് അവസരം. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 150 സെ.മീറ്ററില്‍ കുറയാതെ ഉയരവും 45 കിലോഗ്രാമില്‍ കുറയാതെ ഭാരവും നല്ല കാഴ്ചശക്തിയും ഉണ്ടാകണം. ഫിസിക്കല്‍ ഫിറ്റ്‌നസുള്ളവരാകണം. അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് കഴിഞ്ഞവരെ പരിഗണിക്കില്ല.
യോഗ്യതയുള്ളവര്‍ക്ക് https://registration.ind.in ല്‍ ഓണ്‍ലൈനായി മേയ് 10 വരെ രജിസ്റ്റര്‍ ചെയ്യാം. മുംബൈയില്‍വച്ച് മേയ്/ജൂണ്‍ മാസത്തില്‍ നടത്തുന്ന ഒഎംആര്‍ അധിഷ്ഠിത ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ടെസ്റ്റില്‍ ജനറല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്/ന്യൂമെറിക്കല്‍ ആപ്ടിട്യൂഡ്, പൊതുവിജ്ഞാനം എന്നിവയില്‍ മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ ചോദ്യങ്ങളുണ്ടാവും. രണ്ട് മണിക്കൂര്‍ സമയം ലഭിക്കും. പരീക്ഷാ തീയതിയും സ്ഥലവും ഇ-മെയിലില്‍ അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജൂലൈ/ഓഗസ്റ്റ് മാസത്തില്‍ പരിശീലനം തുടങ്ങും. പരിശീലന കാലയളവില്‍ പ്രതിമാസം സ്‌റ്റൈപ്പന്റുണ്ട്. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടാം. ഫോണ്‍: 033-24140047.
പ്രതികരിക്കാൻ ഇവിടെ എഴുതുക: