തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെയുളള സമരം താത്കാലികമായി അവസാനിപ്പിച്ച് സിഐടിയു.തിങ്കളാഴ്ച മുതല്‍ ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കും.
പരിഷ്കരണം സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ച് ഇളവുകളുമായി പുതിയ സര്‍ക്കുലര്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സമരം നിര്‍ത്തിയത്. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിരുന്നു.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം സംബന്ധിച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം ഗതാഗത മന്ത്രി ഗണേശ് കുമാറുമായി ചര്‍ച്ച നടത്തും
ഈ മാസം 23നാണ് ചര്‍ച്ച. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ മറ്റ് സമരപരിപാടികളിലേക്ക് നീങ്ങും. സെക്രട്ടറിയേറ്റിനു മുന്നില്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: