മങ്കൊമ്പ്: നൂറ്റാണ്ടുകളായി വെയിലും മഴയമേറ്റ് പാടവരമ്പത്ത് പ്രതിഷ്ഠിച്ചിരുന്ന പെരും പറയെന്റെ കല്‍ വിഗ്രഹം നൂറ് കണക്കിനാളുടെ സാന്നിദ്ധ്യത്തില്‍ പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. ചരിത്ര താളുകളില്‍ ഇടം തേടാതെ പോയതാണ് കുട്ടനാടിന്റെ നെല്‍വയലുകളുടെ കാവാലാളായിരുന്ന പെരും പറയന്‍.
ചരിത്രവും വിശ്വാസവും കൂടി ചേര്‍ന്ന പെരുംപറയന്റെ ജീവിതം കുട്ടനാടിന്റെ ഇതിഹാസമാണ്, പെരും പറയന്റെ ആ ചരിത്രം ഇങ്ങനെ: തെക്കും കൂറിന്റെയും വടക്കന്‍ കൂറിന്റെയും ഭരണകാലത്ത് പുളിംകുന്നില്‍ രാജാക്കന്മാരുടെ കീഴില്‍ പ്രാദേശിക ഭരണ കാര്യങ്ങള്‍ നടത്തിയിരുന്നത് മാടമ്പി മാരായിരുന്നു. മുത്ത കുറ്റുപുറം കൈമള്‍ക്ക് കൃഷിയുടെ മേല്‍നോട്ടവും ഇളങ്കുറ്റില്‍ കൈമള്‍ക്ക് ഭരണകാര്യങ്ങളില്‍ മേല്‍നോട്ടവുമായിരുന്നു. മൂത്തകൂറ്റുപുറം കൈമളുടെ ശാഖയില്‍ പെട്ട കുടുംബത്തിലെ അയ്യനാട് പാടശേഖരത്ത് മട വീണു. അയ്യനാട് പാടശേഖരത്തില്‍ മടവീഴ്ച പതിവായിരുന്നു. പാടശേഖരത്തിന്റെ വടക്കെ പറമ്പില്‍ മണലിന്റെ ആധിക്യം കൂടുതല്‍ ആയതിനാല്‍ എത്ര ബലപ്പെടുത്തി ബണ്ട് നിര്‍മ്മിച്ചാലും മട വീണ് കൃഷി നശിക്കുന്നത് പതിവായിരുന്നു.
പാടശേഖരത്തിന്റെ ഉടമയായ കൈമള്‍ക്കും കുടുംബത്തിനും ഇതൊരു തലവേദനയായി മാറി. മടവീഴ്ചക്ക് കാരണം അറിയാന്‍ കുടുംബ കാരണവര്‍ ജ്യോത്സ്യനെ വിളിച്ചു വരുത്തി കവടി നിരത്തി പ്രശ്‌നം വച്ചു. പ്രശ്‌നത്തില്‍ തെളിഞ്ഞത് മടയുറക്കാന്‍ പരിഹാരമായി ഒരു കുരുതി വേണം ഇതിനായി അവര്‍ കണ്ടെത്തിയത് പെരുംപറയനെ ആയിരുന്നു. ഈ സംഭവത്തിന് ശേഷം കാടിയാടത്തെ കുടുംബത്തിന്റ നാശത്തിന് തുടക്കമായി, അനര്‍ത്ഥങ്ങള്‍ ഒന്നൊന്നായി കുടുംബത്ത് സംഭവിച്ചു. ഇതോടെ കാരണവര്‍ ജ്യോത്സ്യനെ വരുത്തി പ്രശ്‌നം വെച്ചു. പ്രശ്‌നത്തില്‍ തെളിഞ്ഞത് മടയില്‍ കുരുതി കഴിച്ച പെരുംപറയന്റെ ശക്തമായ കോപത്തിന് തറവാടും വരും തലമുറയും പെട്ടിരിക്കുകയാണെന്നായിരുന്നു. പരിഹാരമായി പെരും പറയന്റെ പൂര്‍ണ്ണകായ പ്രതിമ നിര്‍മ്മിച്ച് പ്രായ്ഛിത്തം പറഞ്ഞ് പെരുംപറയനെ പ്രതിമയില്‍ ആവാഹിച്ച് കുടിയിരുത്തണം. കാരണവര്‍ പെരുംപറയന്റെ പ്രതിമ നിര്‍മ്മിച്ച് പ്രശ്‌നവിധി പ്രകാരം കുടിയിരുത്തി.
എന്നാല്‍ പിന്നിട് നൂറ്റാണ്ടുകളോളംമഴയും വെയിലുമേറ്റ് പാട വരമ്പത്തിരുന്ന പെരുംപറയന്റെ ആ കല്‍ വിഗ്രഹം നൂറ് കണക്കിനാളുടെ സാന്നിദ്ധ്യത്തില്‍ മങ്കൊമ്പില്‍ ചതുര്‍ത്ഥ്യാകരി തോപ്പില്‍ ചിറയില്‍ ക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠിക്കുകയായിരുന്നു. പരമ്പരഗത രീതിയില്‍. കളള്, മലര്‍, അവല്‍, ശര്‍ക്കര, കല്‍ക്കണ്ടം, പഴം, മുന്തിരി, വറപൊരി, എന്നിവ വിറങ്ങള്‍ കൊണ്ട് വെളളം കുടിവെച്ച ശേഷമാണ് പെരും പറയന്റെ പ്രതിഷ്ഠ നടത്തിയത്. തുടര്‍ന്ന് ഇതര വിഭാഗങ്ങളില്‍ പെട്ടവര്‍ ചേര്‍ന്നാണ് പ്രതിഷ്ഠ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക