ആലപ്പുഴ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായ വയലാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കുളവന്‍ചിറവീട്ടില്‍ രാഹുലി (കുട്ടൂസന്‍-26)നെയാണ് എറണാകുളം റെയിഞ്ച് ഡെപ്യൂട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജില്ലയില്‍ നിന്ന് ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്.
മുന്‍പും ഇയാള്‍ക്കെതിരെ കാപ്പ നിയമ പ്രകാരം സഞ്ചലന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതാണ്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയും, ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: