Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരിയിലെ പ്രണയകഥയിലെ നായിക പ്രിയദര്‍ശിനി ടീച്ചര്‍ അരങ്ങൊഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 07:12 pm IST
in Kannur

തലശ്ശേരി: ജീവിതത്തില്‍ താനറിയാതെ ആടിയ ദുരന്തപ്രണയ കഥയിലെ നായിക. തലശ്ശേരി പാലിശ്ശേരിയിലെ ഏകാകിയായ കോടീശ്വരി പ്രിയദര്‍ശിനി ടീച്ചര്‍ (88) എടച്ചേരി തണല്‍ വയോജനകേന്ദ്രത്തില്‍ അരങ്ങൊഴിഞ്ഞു.

വടകര എടച്ചേരിയിലെ തണല്‍ വയോജനകേന്ദ്രത്തില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. മൃതദേഹം സന്നദ്ധസംഘടനയായ തണല്‍ ഭാരവാഹികള്‍ ഉച്ചയോടെ പാലിശ്ശേരിയിലുള്ള തറവാട്ട് വീട്ടില്‍ എത്തിക്കുകയും അതിനുശേഷം കണ്ടിക്കല്‍ നിദ്രാ തീരം വാതക ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഒരു കാലത്ത് ദിവസവും തലശ്ശേരി ടൗണിലും റെയില്‍വെ സ്‌റ്റേഷനിലും പ്രത്യക്ഷപ്പെടുന്ന ഒരു ഭ്രാന്തിയായ സ്ത്രീ എന്ന് കരുതിയിരുന്ന പ്രിയദര്‍ശിനി ടീച്ചര്‍. എന്നും ലിപ്സ്റ്റിക്കും മോഡേണ്‍ ഡ്രസും അണിഞ്ഞ് നടന്നിരുന്ന അവര്‍ ഓര്‍മ്മയായിരിക്കുന്നു. ഇനിയും ക്ലൈമാക്‌സിലെത്താതെ പോയ സിനിമാകഥ പോലെ…. അറിയപ്പെടുന്നത് കഥയാണോ യാഥാര്‍ത്ഥ്യമോ എന്നറിയാതെ തിരശ്ശീലയ്‌ക്ക് മറയുകയാണ്.

തലശ്ശേരി നഗരത്തിലെ കണ്ണായ ഭാഗത്ത് ഡിവൈഎസ്പി ഓഫീസിന്റെ എതിര്‍വശം നാല് കോടിയിലധികം വിലമതിക്കുന്ന വീടുള്‍പ്പെടെയുള്ള വസ്തു വകകളുടെ ഉടമ. എങ്ങനെ ഇങ്ങനെയായി. ഇവിടുന്നാണ് കഥകളുടെ പിറവി തുടങ്ങുന്നത്. വൈകുന്നേരങ്ങളില്‍ ടീച്ചര്‍ ലിപ്സ്റ്റികും പുരട്ടി മേയ്‌ക്കപ്പ് ചെയ്ത് വാനിറ്റി ബാഗും തൂക്കി റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നത് നിത്യ കാഴ്ചയായിരുന്നു. അതിനുത്തരമായി കേട്ട കഥകള്‍ ഒരു ദുരന്തപ്രണയത്തിന്റെ ഒറ്റവരി മാത്രമായിരുന്നു.

ലോക്കോപൈലറ്റായ കാമുകന്റെ മരണം ഉലച്ച ജീവിതം, ഓര്‍മ്മകളില്‍ മരിക്കാത്ത സ്‌നേഹിതനെ ഓര്‍ത്ത് ഇന്നും അണിഞ്ഞൊരുങ്ങി കാത്തിരിക്കുന്നവള്‍… എന്നിങ്ങനെ

സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന സമയം ഒരു ലോക്കോ പൈലറ്റിനെ ടീച്ചര്‍ സ്‌നേഹിച്ചിരുന്നത്രെ. മംഗലാപുരം-ചെന്നൈ റൂട്ടിലായിരുന്നു പ്രിയദര്‍ശിനി ടീച്ചരുടെ പ്രണയിതാവ് ജോലി ചെയ്തിരുന്നത്. തലശ്ശേരി റെയില്‍വെസ്‌റ്റേഷനിലായിരുന്നു എന്നും ഇവര്‍ കണ്ടുമുട്ടിയിരുന്നത്. ഒരു നാള്‍ ടീച്ചറുടെ നായകന്‍ അപകടത്തില്‍ മരിച്ചു എന്ന വിവരം പത്രത്തിലൂടെ അറിഞ്ഞ അവരുടെ മനോനില തെറ്റി. ഏറെ ചികിത്സിച്ചിട്ടും അസുഖം ഭേദമായില്ല.. പിന്നീടെല്ലാ ദിവസവും ഒരു ഭ്രാന്തിയെ പോലെ സ്വന്തം ശൈലിയില്‍ അണിഞ്ഞൊരുങ്ങി റെയില്‍വെ സ്‌റ്റേഷനില്‍ സുഹൃത്തിനെ കണ്ടു മുട്ടാറുള്ള സ്ഥലത്ത് എത്തും… കുറേ നേരെ കാത്തുനിന്നശേഷം കാമുകനെ കാണാതെ നിരാശയോടെ തിരികെ വീട്ടിലെത്തും.

ഇനി ആ കഥ കഴിഞ്ഞു…. നായികയും വിടവാങ്ങി….

തലശ്ശേരിയില്‍ അലഞ്ഞ് തിരിഞ്ഞ് നടന്ന ടീച്ചറെ വീണ്ടും ജീവിത വെളിച്ചത്തിലേക്ക് നയിച്ചത് പൊതുപ്രവര്‍ത്തകനും തലശ്ശേരിയിലെ അത്താഴക്കുട്ടത്തിന്റെ സാരഥിയുമായ ശംരീസ് ബക്കറിന്റെ ഇടപെടലായിരുന്നു. ടീച്ചറെ വടകര എടച്ചേരിയിലെ തണല്‍ വയോജന കേന്ദ്രത്തില്‍ എത്തിക്കുകയും അവിടത്തെ സഹവാസത്തിലും പരിചരണത്തിലും സാധാരണ ജീവിതത്തിലേക്ക് അവര്‍ തിരിച്ചു വന്നിരുന്നു. ഇതിനിടയിലാണ് മരണം രംഗബോധമില്ലാതെ കടന്നുവന്നത്.

പ്രിയദര്‍ശിനി ടീച്ചറുടെ അന്ത്യയാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തിയതും ശംരീസ് ബക്കറിന്റെ നേതൃത്വത്തിലായിരുന്നു.

Tags: ThalasseryPriyadarshinilove story in Thalasserysamreez Backer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിയേരി സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന് തലശ്ശേരിയിൽ 1.139 ഏക്കർ; കെ എം മാണി സ്മാരകത്തിന് കവടിയാറിൽ 25 സെന്‍റ്,

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ അക്രമ രാഷ്‌ട്രീയത്തിലേക്കു മടങ്ങി സിപിഎം, തലശേരിയില്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്തു

Kerala

തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

Kerala

മൈസൂരുവിൽ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വീട്ടമ്മ ബസിടിച്ച് മരിച്ചു; ഒപ്പമുണ്ടായിരുന്ന സഹോദരിക്ക് ഗുരുതര പരുക്ക്

Kannur

തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് പേർ പോലീസ് പിടിയിൽ, കണ്ടെടുത്തത് ലക്ഷങ്ങൾ വിലവിരുന്ന ലഹരി മരുന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.