ബെംഗളൂരു : ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് എസി പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്. ബെല്ലാരിയിലെ കല്യാൺ ജൂവലേഴ്‌സിലാണ് സംഭവം. ബെല്ലാരി തെരു സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കല്യാണ ജ്വല്ലേഴ്‌സിൽ ഷോർട്ട് സർക്യൂട്ട് മൂലം എസി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നും പോലീസ് അറിയിച്ചു.
ജ്വല്ലറിയിലെ എസി സംവിധാനത്തിൽ ഗ്യാസ് നിറയ്‌ക്കുന്നതിനിടെയാണ് സംഭവം. ഈ സമയം ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും പെട്ടെന്ന് എസി പൊട്ടിത്തെറിച്ച് സ്‌ഫോടനം ഉണ്ടാവുകയും ജനൽ ചില്ലുകൾ എല്ലായിടത്തും തകരുകയും ചെയ്തു.
ഈ ജോലിക്കെത്തിയ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണെന്ന് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരെ ബെല്ലാരി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: