വെല്ലിംഗ്ടണ്‍ : ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കവെ അപകടത്തില്‍ പെട്ട മലയാളി യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാറിന്റെ (37) മൃതദേഹമാണ് കണ്ടെത്തിയത്.മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36) നെ കാണാതായി,
ബുധനാഴ്ചയായിരുന്നു സംഭവം. റോക് ഫിഷിംഗിനായി പോയ ഇരുവരും രാത്രി വൈകിയിട്ടും മടങ്ങിയെത്താതായതോടെ കുടുംബം പൊലീസില്‍ വിവരമറിയിച്ചു.
ന്യൂസിലന്റിലെ വിനോദസഞ്ചാര കേന്ദ്രമായ ഫാങ്കരയിലാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഇവരുടെ വാഹനവും ഫോണുകളും ഷൂസും കടല്‍ത്തീരത്ത് കണ്ടെത്തി.
ഫെര്‍സില്‍ ബാബുവും ശരതും കുടുംബസമേതം ന്യൂസിലന്റില്‍ താമസിക്കുകയായിരുന്നു. അടുത്തിടെ സെന്‍ട്രല്‍ ഫാങ്കരയിലേക്ക് താമസം മാറി. ശരതിന് അഞ്ച് വയസുള്ള കുട്ടിയുണ്ട്. ഫെര്‍സിലിന് നാല് മാസം പ്രായമുള്ള കുഞ്ഞുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: