കൊച്ചി : വിശാലകൊച്ചിയിലെ വ്യവസായശാലകളിൽ നിന്നുള്ള കനത്ത ഘനലോഹ മലിനീകരണം വെള്ളത്തിൽ കലരുന്നത് മത്സ്യങ്ങളെ ഏറെ ബാധിക്കുന്നതായി പഠന റിപ്പോർട്ട്.
കൊച്ചിൻ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) മറൈൻ ടെക്നോളജി ഡിപ്പാർട്ട്മെൻ്റ്, ചെന്നൈയിലെ എൻഐഒടി കാമ്പസിലെ നാഷണൽ സെൻ്റർ ഫോർ കോസ്റ്റൽ റിസർച്ച് എന്നിവർ നടത്തിയ പഠനത്തിലാണ് കൊച്ചിൻ എസ്റ്റുവറൈൻ സിസ്റ്റത്തിലെ (സിഇഎസ്) വിവിധ ഇനം മത്സ്യങ്ങളിലും കക്കയിറച്ചികളിലും കനത്ത ലോഹ മലിനീകരണം കണ്ടെത്തിയത്.
കായലിലേക്ക് കമ്പനികൾ പുറന്തള്ളുന്ന ഈ ലോഹ ഖരമാലിന്യങ്ങൾ അത് പിന്നീട് മത്സ്യത്തിലേക്കും കക്കയിറച്ചികളിലേക്കും എത്തുന്നു, ഹാനികരമായ ലോഹങ്ങൾ ഉള്ളതിനാൽ അവ കഴിക്കുന്നത് അപകടകരമാക്കുന്നുവെന്ന് പുതിയ പഠനം വ്യക്തമാക്കുന്നുണ്ട്.
എറണാകുളം-ആലപ്പുഴ അതിർത്തിയിലെ അരൂർ മുതൽ കൊച്ചിയിലെ വ്യവസായ മേഖലയായ ഏലൂർ വരെയുള്ള കായലിലാണ് ഈ ഭവിഷത്ത് രൂക്ഷമായിട്ടുള്ളത്.
സിങ്ക്, കാഡ്മിയം, ക്രോമിയം എന്നീ മൂന്ന് ലോഹങ്ങളെങ്കിലും അവശിഷ്ട ഗുണനിലവാര മാർഗ്ഗനിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന വിഷാംശ പരിധി കവിഞ്ഞു. ഇതിനു പുറമെ കാഡ്മിയവും ലെഡും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ കവിഞ്ഞതായും അന്താരാഷ്ട്ര സയൻസ് ജേണൽ സ്പ്രിംഗറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
കൂടാതെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ നിഷ്കർഷിച്ച മാനദണ്ഡങ്ങൾക്കും മേലെയാണ് ഇതെന്ന് പഠനം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: