തിരുവനന്തപുരം: എല്ലാകാര്യത്തിലും സൂക്ഷ്മമായി ചിന്തിക്കുകയും വ്യാപരിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന ആളിന്റെ സത്യദര്‍ശനം നമ്മുടെ ബോധത്തെ ഉദ്ദീപിപ്പിക്കുമന്ന് മുന്‍ ചീഫ് സെക്രട്ടറി വി പി ജോയി.
. പരമേശ്വര്‍ജി പ്രബന്ധങ്ങളായി അവതരിപ്പിച്ചിരിക്കുന്നത ജീവിതകാലത്ത് മനനം ചെയ്ത് ജ്ഞാനത്തിലൂടെ കണ്ടെത്തിയ ഉള്‍ക്കാഴ്ചകളാണ്്.വിവിധ മേഖലകളെകുറിച്ച് വിവിധ വിഷയങ്ങളെക്കുറിച്ചുളള എഴുത്തുകള്‍ നമ്മെ പ്രചോദിപ്പിക്കും. കുരുക്ഷേത്ര പ്രകാശന് സംഘടിപ്പിച്ച പി.പരമേശ്വരന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങളുടെ പ്രകാശാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ഉള്‍ക്കാഴ്ചനല്‍കിയ ആളാണ് പരമേശ്വര്‍ജി എന്നു പറഞ്ഞ വി പി ജോയി അദ്ദേഹവുമായി ബന്ധപ്പെടാനുള്ള സാഹചര്യവും വിവരിച്ചു
‘ഉപനിഷദ് കാവ്യതാരാവലി’ എഴുതിയ ശേഷം ഇത് പരിശോധിക്കാന്‍ ആരെ കാണിക്കണം എന്ന് ഞാന്‍ ഓം ചേരിയോട് ചോദിച്ചു. അദ്ദേഹം നിര്‍ദ്ദേശിച്ച പേര് പി പരമേശ്വരന് എന്നാണ്. അങ്ങനെയാണ് ആദ്യമായി ഞാന്‍ പരമേശ്വര്‍ജിയുമായി ബന്ധപ്പെടുന്നത്. പുസ്തകം അയച്ചുകൊടുത്തു. അദ്ദേഹം അത് വായിച്ചു. നിരവധി പിഴവുകള്‍ തീര്‍ത്തു. അതിലൊന്ന് പറയാന്‍ ആഗ്രഹിക്കുന്നു. കഠോപനിഷത്തിലെ
‘ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യവരാന്‍ നിബോധത
ക്ഷുരസ്യ ധാരാ നിശിതാ ദുരത്യയാ
ദുര്‍ഗ്ഗം പഥസ്തത് കവയോ വദന്തി’
എന്ന ശ്ളോകം ഞാന്‍ തര്‍ജ്ജിമ ചെയ്തപ്പോള്‍ ”ഉണര്‍ന്ന് എഴുന്നേല്ക്കു’ എന്നാണ് എഴുതിയത്.
ഉണര്‍ന്നിട്ടല്ലേ എഴുന്നേല്ക്കാന് ഒക്കൂ, അപ്പോള്‍ ഉണരൂ എന്നതല്ലേ ആദ്യം വേണ്ടിയിരുന്നത് എന്നാണ് ഞാന്‍ ചിന്തിച്ചത്.
പരമേശ്വര്‍ജി പറഞ്ഞു.. മൂലഗ്രന്ഥത്തില്‍ ഉദ്ദേശിക്കുന്നത് ‘ എഴുന്നേറ്റ് ഉണരു” എന്നാണെന്ന്. രണ്ടും തമ്മില്‍ വലിയവ്യത്യാസമുണ്ട്. ഉണര്‍ന്ന് എഴുന്നേല്ക്കുക എന്നത് സാധാരണ എല്ലാവരും ചെയ്യുന്ന ശാരീരിക പ്രക്രിയ മാത്രമാണ്. ‘ എഴുന്നേറ്റ് ഉണരു” എന്നത് മാനസിക പ്രക്രിയയും. എഴുന്നേറ്റ ശേഷം സത്യത്തിലേയക്ക് ഉണരൂ എന്നാണ്.
പരമേശ്വര്‍ജി പറഞ്ഞതുപ്രകാരം ഞാന്‍ പരിഭാഷയില്‍ വരികള്‍ മാറ്റി. എത്ര സൂക്ഷമതയോടെയാണ് അദ്ദേഹം ഞാന്‍ എഴുതിയത് വായിച്ചത് എന്ന ബോധ്യം എനിക്കുണ്ടായി. എല്ലാകകാര്യത്തിലും സൂക്ഷമമായി ചിന്തിക്കുകയും വ്യാപരിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന ആളിന്റെ സത്യദര്‍ശനം നമ്മുടെ ബോധത്തെ ഉദ്ദീപിപ്പിക്കും. വി പി ജോയി പറഞ്ഞു.
പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ സാഹിത്യകാരന് ഡോ. ജോര്‍ജ് ഓണക്കൂര്‍ നിര്‍വഹിച്ചു. ഭഗവദ്ഗീതയുടെ ശക്തിയേറിയ ആശയത്തില്‍ നിന്നാണ് പരമേശ്വര്‍ജിയുടെ എഴുത്ത് വഴികള്‍ തെളിഞ്ഞുവരുന്നത് എന്ന്
ഓണക്കൂര്‍ പറഞ്ഞു. ഭാരതീയ തത്വചിന്ത സമാനതകളില്ലാത്ത ഒരു ചൈതന്യ ധാരയാണ്. ഈ മഹാരാജ്യത്തിന്റെ സാംസ്കാരിക ചൈതന്യത്തോട് താരതമ്യം ചെയ്യാവുന്ന വൈകാരികമായ പദ്ധതി മറ്റെങ്ങും കണ്ടെത്താന്‍ കഴിയുകയില്ല. നമ്മുടെ ആത്മദര്‍ശന പദ്ധതിയില്‍ എന്ത് മഹത്വമാണ് അടങ്ങിയിരിക്കുന്നത് എന്ന് അന്വേക്ഷിക്കുമ്പോള്‍ നാം എത്തിപ്പെടുന്നത് ഭഗവത് ഗീതയിലാണ,് അര്‍ജ്ജുനനെ മാത്രമല്ല സമസ്ത മാനവനെയും ഉണര്‍ത്തുന്ന മഹത്തായ ആശയ ലോകമാണ് ഭഗവദ്ഗീത.
സ്വന്തം ചിന്തയോട് യോജിക്കുന്ന ആളുകളോട് മാത്രമല്ല എതിര് ചിന്തകള്‍ പുലര്‍ത്തുന്നവരോടും സൗഹൃദം പുലര്‍ത്തിയിരുന്ന സാധാരണത്വത്തില്‍ അസാധരണത്വം പുലര്‍ത്തിയ മഹത് വ്യക്തിയായിരുന്നു പി. പരമേശ്വരന് എന്നും ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.
കുരുക്ഷേത്ര പ്രകാശന് എംഡി കാ.ഭാ. സുരേന്ദ്രന് അദ്ധ്യക്ഷനായ ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവ് കെ.രാമന്‍പിള്ള, ആര്‍എസ്എസ് കേരളദക്ഷിണ പ്രാന്തസംഘചാലക് പ്രൊഫ,എം.എസ് രമേശന്, കുരുക്ഷേത്ര പ്രകാശന് ചീഫ് എഡിറ്റര്‍ ജി. അമൃതരാജ്, ഡയറക്ടര്‍ ബോര്‍ഡംഗം ബി. വിദ്യാസാഗരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: