മുംബൈ: ട്വന്റി20 ലോകകപ്പിന് ഫൈനല്‍ ഇലവനെ നിശ്ചയിക്കുന്നതിന് എല്ലാ സാധ്യതകളും പരിഗണിക്കുമെന്ന് ഭാരത നായകന് രോഹിത് ശര്‍മ. ബിസിസിഐ മുഖ്യ സിലക്ടര്‍ അജിത് അഗാര്ക്കറുമൊന്നിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്.
ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. ടീം പ്രഖ്യാപനത്തിനുള്ള 80 ശതമാനവും ഐപിഎലിന് മുമ്പേ നിശ്ചയിക്കപ്പെട്ട് കഴിഞ്ഞിരുന്നു. ടീം തെരഞ്ഞെടുപ്പില്‍ ഐപിഎല്‍ മത്സരങ്ങളുടെ സ്വാധീനം ഉണ്ടായിട്ടില്ലെന്നും രോഹിത് പറഞ്ഞു. ഐപിഎലിലെ പ്രകടനം പ്രവചനാതീതമാണ്. ആരൊക്കെ എപ്പോഴെല്ലാം ഫോം ആകും എന്ന് പറയാന്‍ സാധിക്കില്ല. എങ്കിലും സ്ഥിരത പുലര്‍ത്തുന്നവരുടെ പരിഗണിക്കാതിരിക്കാനാവില്ല- അഗാര്‍ക്കറും ഒരേ സ്വരത്തില്‍ പറഞ്ഞു.
ഹാര്‍ദിക് പാണ്ഡ്യയെ ഉപനായകനാക്കിയത് രോഹിത് ഭാരത ടീമിന്റെ ഭാവിയെ കരുതിയാണെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. രോഹിത്ത് അടക്കമുള്ള പരിചയ സമ്പന്നര്‍ക്ക് വിട്ടു നില്ക്കേണ്ടിവന്നാല് ടീമിനെ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കാന്‍ പാകത്തിലുള്ള താരങ്ങള്‍ ഉയര്‍ന്നുവരേണ്ടത് ആവശ്യമാണെന്ന് അഗാര്‍ക്കര്‍ പറഞ്ഞു.
ചില താരങ്ങളുടെ പ്രകടനങ്ങള്‍ വീക്ഷിച്ചുവരികയാണെന്നും ഭാരത നായകന് രോഹിത് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: