കോട്ടയം: കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്ന് മുന്‍കാലങ്ങളില്‍ യോഗയിലും നാച്ചുറോപതിയിലും ഡിപ്ലോമ പഠിച്ചിറങ്ങിയവരെ അര്‍ഹതയുടെ പേര് പറഞ്ഞ് സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ കോട്ടയത്ത് നടന്ന യോഗ നാച്യൂറോപ്പതി അസോസിയേഷന്‍ ഓഫ് കേരള (യാന) സംസ്ഥാന സമ്മേളനം പ്രതിഷേധിച്ചു. ഈ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാനദണ്ഡങ്ങള്‍ക്ക് കീഴില്‍ മുന്‍കാല ഡിപ്ലോമ യോഗ്യതയുള്ള മുഴുവന്‍ പേരെയും പരിഗണിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ്. ഗോപിനാഥ് അധ്യക്ഷനായി. യാന സംസ്ഥാന സമ്മേളനം യോഗാചാര്യന്‍ സണ്ണി ചേന്നാട്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നിഷ കെ ജോയ്, മോന്‍സി പി. അലക്‌സാണ്ടര്‍, പി. രാജു, ഡോ. ഷിജു തോമസ്, ടോമി ഫെലിക്‌സ്, റെജി സാം ചെറിയാന്‍, ബിനോയ് ലാല്‍, ഡോ. മുഹമ്മദ് സുധീര്‍, ഡോ. റ്റോംസ് എബ്രഹാം, ഡോ. കെ.പി. സുഗുണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. എസ് ഗോപിനാഥ്, തിരുവനന്തപുരം (സംസ്ഥാന പ്രസിഡന്റ്), നിഷ കെ.ജോയ്, ഇടുക്കി (ജനറല്‍ സെക്രട്ടറി), മാത്യു ജോസഫ്, കോട്ടയം (ട്രഷറര്‍). അല്‍ഫോന്‍സ ആന്റടില്‍സ്, തിരുവനന്തപുരം, ബിനോയ് ലാല്‍, കോട്ടയം (വൈസ് പ്രസിഡന്റുമാര്‍), ഡോ. ഷിജു തോമസ്, പി. രാജു (ജോ. സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: