മാഡ്രിഡ്: രണ്ടാം സീഡ് താരവും നിലവിലെ ജേതാവുമായ കാര്‍ലോസ് അല്‍കാരസ് മാഡ്രിഡ് ഓപ്പണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടറില്‍ പുറത്തായി. ഏഴാം സീഡായി ഇറങ്ങിയ ആന്ദ്രെ റുബ്ലേവിനോടാണ് അല്‍ക്കാരസ് പരാജയപ്പെട്ടത്.
തോല്‍വിയോടെ ഹാട്രിക് കിരീടനേട്ടമെന്ന അല്‍കാരസിന്റെ സ്വപ്നമാണ് പൊലിഞ്ഞത്. കഴിഞ്ഞ രണ്ട് തവണയും അല്‍കാരസ് ആണ് കിരീടം നേടിയത്.
ക്വാര്‍ട്ടറില്‍ റുബ്ലേവിനോട് ആദ്യ സെറ്റ് പിടിച്ചെടുക്കാന്‍ അല്‍കാരസിന് സാധിച്ചു. തുടര്‍ന്നുള്ള രണ്ട് ഗെയിമുകള്‍ താരം പരാജയപ്പെടുകയായിരുന്നു. വലത് കൈക്കുഴയിലെ പരിക്ക് താരത്തെ വല്ലാതെ വലയ്ക്കുന്നുണ്ട്. പരിക്ക് കാരണം കഴിഞ്ഞ രണ്ട് ടൂര്‍ണമെന്റില്‍ നിന്നും വിട്ടു നിന്നശേഷമാണ് മാഡ്രിഡ് ഓപ്പണില്‍ കളിക്കാനിറങ്ങിയത്. അല്‍കാരസിനെ തോല്‍പ്പിച്ച റുബ്ലേവ് സെമിയില്‍ ടെയ്ലര് ഫ്രിട്സുമായി പോരടിക്കും. സ്കോര്‍ 4-6, 6-3, 6-2നാണ് റുബ്ലേവിന്റെ വിജയം. ക്വാര്‍ട്ടറില്‍ നിന്നും ഒന്നാം സീഡ് താരം യാനിക് സിന്നര്‍ പിന്മാറി. ഇടുപ്പിലെ പരിക്ക് കാരണമാണ് സിന്നറുടെ പിന്മാറ്റം. ഇതോടെ ഫെലിക്സ് ഓഗര്‍ അലിയാസൈം സെമിയില്‍ പ്രവേശിച്ചു. സിന്നര്‍ പിന്മാറിയതോടെ താരത്തിന് വാക്കോവര്‍ ലഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: