പത്തനംതിട്ട: പത്രപ്രവര്‍ത്തകനും അദ്ധ്യാപകനും നടനും ഏഴുത്തുകാരനുമായ പ്രൊഫ. കെ.വി. തമ്പിയുടെ പേരില്‍ സൗഹൃദവേദി ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം മംഗളം ദിനപത്രം സ്പെഷല്‍ കറസ്പോണ്ടന്റും സജിത് പരമേശ്വരന്.
ജൂണ്‍ 6ന് പത്തനംതിട്ടയില്‍ നടക്കുന്ന പ്രൊഫ. കെ.വി. തമ്പി അനുസ്മരണ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സൗഹൃദവേദി സെക്രട്ടറി സലിം പി. ചാക്കോ അറിയിച്ചു. ആറന്മുള പൂവത്തൂര്‍ വയക്കര വീട്ടില്‍ കെ.ആര് പരമേശ്വരന് നായരുടെയും വി.കെ ഗൗരിക്കുട്ടിയമ്മയുടെയും മകനാണ് സജിത്ത്. പ്രസ് ക്ലബ് പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ്. പന്തളം എന്‍.എസ്.എസ് ഹൈസ്കൂള്‍ അധ്യാപിക ചെങ്ങന്നൂര്‍ ആലാ ശ്രീനിലയത്തില്‍ ശ്രീലതയാണ് ഭാര്യ. മകള്‍ ഗംഗ (യുകെ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: