Categories: India

‘മഹാരാഷ്‌ട്രയിൽ മോക്ഷം കിട്ടാത്ത ആത്മാവുണ്ട്, അതിന് വിജയം ലഭിച്ചില്ലെങ്കിൽ അത് മറ്റുള്ളവരെ തകർക്കും’- ശരദ് പവാറിനെ വിമര്‍ശിച്ച് മോദി

മഹാരാഷ്ട്രയിൽ മോക്ഷം കിട്ടാത്ത ആത്മാവുണ്ടെന്നും, അതിന് വിജയം ലഭിച്ചില്ലെങ്കിൽ അത് മറ്റുള്ളവരെ തകർക്കുമെന്നും ശരദ് പവാറിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി മോദി. മഹാരാഷ്ട്രയിലെ മൽഷിറാസിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Published by

മുംബൈ: മഹാരാഷ്‌ട്രയിൽ മോക്ഷം കിട്ടാത്ത ആത്മാവുണ്ടെന്നും, അതിന് വിജയം ലഭിച്ചില്ലെങ്കിൽ അത് മറ്റുള്ളവരെ തകർക്കുമെന്നും ശരദ് പവാറിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി മോദി. മഹാരാഷ്‌ട്രയിലെ മൽഷിറാസിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ശരദ് പവാറിന്റെ പേരു പരാമർശിക്കാതെയായിരുന്നു ആരോപണം. “45 വർഷങ്ങൾക്കുമുൻപാണ് നേതാവ് ഈ കളി തുടങ്ങിയത്. മഹാരാഷ്‌ട്ര എന്നും അസ്ഥിരാവസ്ഥയിൽ ആയിരക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിമാർക്ക് അവരുടെ കാലാവധി പൂർത്തിയാക്കാനാകാറില്ല.” – മോദി പറഞ്ഞു.

രാജ്യത്ത് ശക്തമായ സർക്കാരുണ്ടെങ്കിൽ ഇപ്പോഴും ഭാവിയിലും രാജ്യം സുരക്ഷിതമായിരിക്കും. കോൺഗ്രസ് ഭരിച്ചിരുന്ന 60 വർഷത്തേയും താൻ ഭരിച്ച 10 വർഷത്തേയും വ്യത്യാസങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളിലും ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിക്കുമെങ്കിലും അതിനായി ഒന്നും ചെയ്യില്ല. കഴിഞ്ഞ 10 വർഷത്തിനിടെ തന്റെ സർക്കാർ 25 കോടി ജനങ്ങളെ ദാരിദ്രയത്തിൽ നിന്ന് കരകയറ്റിയെന്നും 80 കോടി പേർക്ക് സൗജന്യ റേഷൻ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു

 

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക