Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊന്‍മാനേ കോപം….തെന്നിന്ത്യ കീഴടക്കിയ ഉമ രമണന്റെ മാസ്മരികശബ്ദം…175 ദിവസം തകര്‍ത്തോടിയ ‘കൈദിയിന്‍ ഡയറി’യിലെ ഇളയരാജാഗാനം…

ഇളയരാജ സംഗീതം ചെയ്ത 'ഒരു കൈദിയിന്‍ ഡയറി'യിലെ ഗാനം തമിഴ്നാടിലെ അതിര്‍ത്തിയും കടന്ന് തെന്നിന്ത്യയാകെ കീഴടക്കി. അത്രയ്‌ക്ക് മാസ്മരികമായിരുന്നു ഉമ രമണന്റെ ശബ്ദം. പ്രത്യേകിച്ചും 175 ദിവസം തകര്‍ത്തോടിയ കമല്‍ സിനിമയിലെ പൊന്മാനേ എന്ന ശിവരഞ്ജിനിയില്‍ ചിട്ടപ്പെടുത്തിയ ഗാനം...

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
May 2, 2024, 05:02 pm IST
in Music, Entertainment
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: ഇളയരാജയുടെ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ കൂടി മനം കവര്‍ന്ന ഗായിക കൂടിയായിരുന്നു കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ അന്തരിച്ച ഉമ രമണന്‍ (72).

ഇളയരാജയിലൂടെയാണ് ഉമ രമണന്‍ തമിഴ്നാട്ടില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ ഇളയരാജ സംഗീതം ചെയ്ത ഒരു ‘കൈതിയിന്‍ ഡയറി’യിലെ ഗാനം തമിഴ്നാടിലെ അതിര്‍ത്തിയും കടന്ന് തെന്നിന്ത്യയാകെ കീഴടക്കി. അത്രയ്‌ക്ക് മാസ്മരികമായിരുന്നു ഉമ രമണന്റെ ശബ്ദം.

ഉമയെ മലയാളികളുടെ പ്രിയഗായികയാക്കിയ ‘പൊന്മാനേ കോപം’

കമലഹാസന്റെ ‘ഒരു കൈതിയിന്‍ ഡയറി’ എന്ന ഹിറ്റ് സിനിമയിലെ ‘പൊന്മാനേ കോപം’ എന്ന ഗാനം ആലപിച്ചതോടെയാണ് തമിഴ് സിനിമാലോകം മാത്രമല്ല, മലയാളവും ഉമ രമണന്‍ എന്ന ഗായികയെ തിരിച്ചറിയുന്നത്. 1985ല്‍ ഭാരതിരാജ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ഒരു കൈതിയിന്‍ ഡയറി (ഒരു തടവുകാരന്റെ ഡയറി).

‘പൊന്മാനേ കോപം ഏനോ കാതല്‍ പാല്‍ക്കുടം കള്ളായി പോണത്..’- വൈരമുത്തു എഴുതിയ വരികള്‍. കോപാകുലയായ രേവതിയെ പാട്ടിലൂടെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്ന കമലഹാസനാണ് ഈ ഗാനത്തില്‍. ഇത് ഒരു യുഗ്മഗാനമാണ്. ഉണ്ണി മേനോനും ഉമ രമണനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. 175 ദിവസത്തോളമാണ് തിയറ്ററുകളില്‍ ഈ സിനിമ തകര്‍ത്തോടിയത്. ശിവരഞ്ജിനി രാഗത്തിലാണ് വൈരമുത്തുവിന്റെ ഈ വരികള്‍ ഇളയരാജ ചിട്ടപ്പെടുത്തിയത്.

തെലുങ്കു പതിപ്പില്‍ ‘ഓ മൈന കോപം ചാലു’ എന്ന ഇതേ ഗാനത്തിന് ആണ്‍ശബ്ദത്തിന് ഉണ്ണിമേനോന് പകരം എസ്.പി. ബാലസുബ്രഹ്മണ്യത്തെ പരീക്ഷിച്ചെങ്കിലും പെണ്‍ശബ്ദമായി ഉമ രമണനെ തന്നെ നിലനിര്‍ത്തുകയായിരുന്നു ഇളയരാജ.

യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം എന്നിവര്‍ക്കൊപ്പം യുഗ്മഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മനോഹരമായി, വ്യത്യസ്ത രീതികളില്‍ കോറസ് പാടാനുള്ള ഉമ രമണന്റെ കഴിവും അപാരമാണ്. അതുപോലെ ഗാനങ്ങള്‍ ആവശ്യപ്പെടുന്ന മൂഡ് സൃഷ്ടിച്ച് വ്യത്യസ്ത ശൈലിയിലും ഉച്ചാരണത്തിലും പാടാനുള്ള ഉമ രമണന്റെ മിടുക്കും അവിസ്മരണീയമാണ്.

യേശുദാസുമായി ചേര്‍ന്ന് ഉമ രമണന്‍ പാടിയ ‘കസ്തൂരി മാനേ കല്യാണത്തേനെ കച്ചേരി പാട് വന്ന് കൈത്താളം പോട്’ എന്ന ഗാനം ഒരു മലയാള ഗാനം പോലം മലയാളികള്‍ ഏറ്റെടുത്ത ഗാനമാണ്. യേശുദാസ് ഉമ രമണനുമായി ചേര്‍ന്ന് അനശ്വരമാക്കിയ മറ്റൊരു ഗാനമാണ് ‘ആദായ വെണ്ണിലാവേ’ എന്ന ഗാനം. ‘നീന്‍പാതി നാന്‍ പാതി കണ്ണേ’ എന്ന ഗാനവും യേശുദാസും ഉമ രമണനും അനശ്വരമാക്കിയ, മലയാളികള്‍ നെഞ്ചേറ്റിയ ഗാനമാണ്.

ഇളയാരാജ-ഉമാ രമണന്‍ ഹിറ്റ് ഗാനങ്ങള്‍ യുട്യൂബില്‍ ലഭ്യമാണ്. അതില്‍ ഒന്ന്: 

മേഘം കറുക്കയിലേ( ഇളയാരാജ-ഉമ രമണന്‍) , കണ്‍മണി നീ വര കാത്തിരുന്തേ (യേശുദാസ്-ഉമ രമണന്‍), പൂത്തുപൂത്തു (എസ് പി- ഉമ രമണന്‍), ഏലേലേ കുയിലേ (എസ് പി- ഉമ രമണന്‍), കസ്തൂരി മാനേ (യേശുദാസ്- ഉമ രമണന്‍) , ആദായ വെണ്ണിലാവേ(യേശുദാസ്- ഉമ രമണന്‍), പൊന്മാനേ കോപം (ഉണ്ണി മേനോന്‍-ഉമ രമണന്‍), നീ പാതി നാന്‍ പാതി(യേശുദാസ്- ഉമ രമണന്‍), ഓ ഉന്നാലേ നാന്‍ (എസ് പി ബാലസുബ്രഹ്മണ്യം- ഉമ രമണന്‍), ചെവ്വരളി തോട്ടത്തിലെ ( ഉമ രമണന്‍- ഇളയരാജ), കുയിലേ കുയിലേ (യേശുദാസ്- ഉമ രമണന്‍), ആനന്ദ രാഗം (ഉമ രമണന്‍) ആറും അത് ആഴം ഇല്ലൈ അത് ചേരും കടലുക്കും ആഴം ഇല്ലൈ (ഉമ രമണന്‍) യാര്‍ തൂരികൈ (എസ്.പി. ബാലസുബ്രഹ്മണ്യം, ഉമ രമണന്‍) എന്നീ ഗാനങ്ങള്‍  മുകളില്‍ നല്‍കിയിരിക്കുന്ന യൂട്യൂബ് ലിങ്കില്‍ കേള്‍ക്കാം..

ഇളയരാജയുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ പിറന്നത് ഉമയുടെ ശബ്ദത്തിലായിരുന്നു. ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയത് ഉമയായിരുന്നു. ‘ഇളയരാജയ്‌ക്കൊപ്പം നൂറോളം പാട്ടുകള്‍ ഉമ പാടിയിട്ടുണ്ട്.

Tags: Unni MenonTamil FilmIlayarajaUMA RAMANANTamil songsOru kaidiyin diaryPonmaneVairamuthu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത ഇതിഹാസം ഇളയരാജ ചെയ്തത് കണ്ടോ…ദേശീയ പ്രതിരോധ ഫണ്ടിലേക്ക് ഒരു മാസശമ്പളവും കച്ചേരി ഫീസും സംഭാവന നല്‍കി

India

അജിത് ചിത്രത്തിനെതിരെ അഞ്ച് കോടി നഷ്ടപരിഹാരം തേടി ഇളയരാജ

തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ (വലത്ത്)
India

ആരാണ് ബിജെപിയുടെ തമിഴ്നാട്ടിലെ പുതിയ അധ്യക്ഷനാകുന്ന നൈനാര്‍ നാഗേന്ദ്രന്‍? അണ്ണാമലൈയ്‌ക്ക് പകരമാവുമോ നൈനാര്‍ നാഗേന്ദ്രന്‍?

Music

ഇളയരാജയുടെ വാലിയന്റെ എന്ന സിംഫണി ലണ്ടനില്‍ അരങ്ങേറി; ലോകമെമ്പാടുനിന്നും ഇളയരാജ ആരാധകര്‍ എത്തി

പുതിയ ഇളയരാജ - ഷാര്‍ജ അന്തരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രഭാഷണം നടത്തുന്ന ഇളയരാജ (ഇടത്ത്) പഴയ ഇളയരാജ (മലയാളമുള്‍പ്പെടെ ഭാഷകളില്‍ തിരക്കിട്ട സംഗീതസംവിധായകനായ കാലത്തെ ഇളയരാജ (വലത്ത്)
Music

ഇളയരാജ ദൈവത്തിന്റെ പുത്രന്‍, അവന്‍, ഇവന്‍ എന്ന് വിളിക്കരുതെന്ന് തമിഴ് സംവിധായകനെ താക്കീത് ചെയ്ത് നടന്‍ വിശാല്‍

പുതിയ വാര്‍ത്തകള്‍

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies