ചെന്നൈ: പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണന് (72) നിര്യാതയായി. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 35 വര്‍ഷത്തിനിടെ 6,000 ലധികം സംഗീത കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
നിഴലുകള്‍ എന്ന ചിത്രത്തിലെ പൂങ്കത്താവേ താല്‍തിരവൈ എന്ന ഗാനത്തിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ഉമ ഇളയരാജയ്ക്കൊപ്പം 200 ഗാനങ്ങളില്‍ പിന്നണി പാടിയിട്ടുണ്ട്. ഗായകന് എ.വി രമണനാണ് ഭര്‍ത്താവ്. മകന് വിഘ്നേഷ് രമണന്.
1977ല്‍ ശ്രീകൃഷ്ണ ലീലയില്‍ ഭര്‍ത്താവിനൊപ്പം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. നടന് വിജയുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശര്‍മ സംഗീതം നല്കിയ ‘കണ്ണും കണ്ണുംതാന്‍ കലന്താച്ചു’ എന്ന ഗാനമാണ് അവസാനമായി പാടിയത്.
ഇളയരാജയ്ക്ക് വേണ്ടിയുള്ള ‘തൂരല്‍ നിന്ന് പോച്ചു’ എന്ന ചിത്രത്തിലെ ‘ഭൂപാലം ഇസൈക്കും’, ‘പന്നര്‍ പുഷ്പങ്ങളിലെ ‘ആനന്ദരാഗം’, ‘തേന്ദ്രലേ എന്നൈ തൊടു’വിലെ ‘കണ്മണി നീ വര’, ‘ഒരു കൈദിയിലെ’ ‘പൂ മാനേ’ എന്നിവ ഉമയുടെ ശ്രദ്ധേയ ഗാനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: