കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ
അംഗീകാരമുള്ള സ്മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് പരിശീലന പരിപാടി ആദ്യ മാസം
വിജയകരമായി പൂര്‍ത്തീകരിച്ചത് 30 പേര്. ഏപ്രില്‍ മാസത്തില്‍ നാലു ബാച്ചുകളിലായാണ്
ഇവര്‍ പരിശീലനം നേടിയത്.
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന ഡോ.ആര്.സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്റ്
ജി.ഐ.എസാണ് ഏഷ്യാ സോഫ്റ്റ് ലാബിന്റെ സാങ്കേതിക സഹകരണത്തോടെ ഒരാഴ്ച്ചത്തെ
കോഴ്സ് നടത്തുന്നത്.
മെയ് മാസത്തെ ബാച്ചുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിയറിയും പ്രായോഗിക
പരിശീലനവും ഉള്‍പ്പെടുന്നതാണ് പരിശീലനം. ഡ്രോണുകള്‍ പറത്താന്‍ പഠിക്കുന്നതിനു
പുറമെ അസംബ്ലിംഗ്, അറ്റകുറ്റപ്പണികള്‍ എന്നിവയും ഡ്രോണ്‍ ഉപയോഗിക്കുന്നതുമായി
ബന്ധപ്പെട്ട നിയമങ്ങളും മനസിലാനാകും. പരിശീലനം വിജയകരമായി
പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അംഗീകൃത റിമോട്ട് പൈലറ്റ് ലൈസന്‍സ് ലഭിക്കും.
പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവര്‍ക്ക്
അപേക്ഷിക്കാം. https://ses.mgu.ac.in, https://asiasoftlab.in , ഫോണ്‍: 7012147575, 93953446, 9446767451 . ഇമെയില്‍ – [email protected],info@asiasoftlab.
പ്രതികരിക്കാൻ ഇവിടെ എഴുതുക: