ന്യൂദല്‍ഹി; ചൈനയില്‍നിന്ന് പണം സ്വീകരിച്ച് അവര്‍ക്ക് അനുകൂലമായ പ്രചാരണം നടത്തിയെന്ന കേസില്‍ ന്യൂസ്‌ക്ലിക്കിനും അതിന്റെ സ്ഥാപകന്‍ പ്രബീര്‍ പുരകായസ്ഥയ്‌ക്കും കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ നീണ്ട പട്ടിക. ഇന്ത്യയുടെ പരമാധികാരം തകര്‍ക്കുന്ന നടപടികള്‍ക്കായി വെബ്‌സൈറ്റിന് ചൈനയില്‍നിന്ന് 91 കോടി വന്നുവെന്നാണ് ദല്‍ഹി പോലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ നെവില്‍ റോയ് ശിങ്കവുമായി ഗൂഢാലോചന നടത്തി. ഇന്ത്യ കോവിഡിനെ ചെറുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കും ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിനും എതിരെ നിരന്തരം എഴുതി. അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ ഭൂപടങ്ങള്‍ വികൃതമാക്കി അച്ചടിച്ചു. ഇന്ത്യയുടെ സ്ഥലങ്ങള്‍ ചൈനയുടേതാക്കി കാണിച്ചു. കശ്മീരില്‍ 370 വകുപ്പ് പിന്‍വലിച്ചതിനെതിരെ പ്രവര്‍ത്തിച്ചു. അമേരിക്ക വഴി ചൈനാ ഫണ്ട് വാങ്ങി. 8000 പേജ് കുറ്റപത്രത്തില്‍ പറയുന്നു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്യുലറിസം (പാഡ്‌സ്) എന്ന ഗ്രൂപ്പുമായി പൂർകയസ്ഥ ഗൂഢാലോചന നടത്തിയതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.
ഭീകരരുമായി ബന്ധം പുലര്‍ത്തിയെന്നും ഇസ്ലാമിക ഭീകര സംഘടനയായ ലഷ്‌കറെ തൈബയ്‌ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും കുറ്റപത്രത്തില്‍ വ്യക്തകാക്കുന്നു.സി സി എ, എന്‍ ആര്‍ സി വിഷയങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തി. കര്‍ഷകസമരം നടക്കുമ്പോള്‍, ഷഹീന്‍ബാഗ്, ചന്ദ് ബാഗ് എന്നിവിടങ്ങളില്‍ കലാപകാരികള്‍ക്ക് പണം നല്‍കി. ഇപ്പോള്‍ ജയിലിലുള്ള ഷര്‍ജീല്‍ ഇമാമിന് പണം കൊടുത്തു. ആയുധങ്ങള്‍ വാങ്ങാന്‍ ആയിരുന്നു, പണം. ഇങ്ങനെ പണം വിതരണം ചെയ്യാന്‍ പങ്കാളികളെയും ജീവനക്കാരെയും ഉപയോഗിച്ചു.
നഗര നക്‌സല്‍ ഗൗതം നവ്‌ലാഖ ന്യൂസ്‌ക്ലിക്കില്‍ പങ്കാളിയായിരുന്നു. നക്‌സലുകള്‍ക്ക് മഹാരാഷ്‌ട്രയിലും ആന്ധ്രയിലും തെലങ്കാനയിലും പണം നല്‍കി. ഒക്ടോബര്‍ മൂന്നിന് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്ത പുരകായസ്ത നിലവില്‍ തിഹാര്‍ ജയിലിലാണ്. പുരകായസ്തയ്‌ക്കൊപ്പം അറസ്റ്റിലായ ന്യൂസ്‌ക്ലിക് എച്ച്.ആര്‍. മേധാവി അമിത് ചക്രവര്‍ത്തി കേസില്‍ മാപ്പുസാക്ഷിയായിരുന്നു. കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ദീപ് കൗറിന് മുന്‍പാകെ മേയ് 31ന് തുടര്‍വാദം നടക്കും.
ഷാങ്ഹായ് ആസ്ഥാനമായുള്ള സ്ഥാപനം ‘ചൈനീസ് പ്രചരണത്തിന്’ വേണ്ടി ന്യൂസ്‌ക്ലിക്ക് ധനസഹായം നല്‍കിയെന്ന വാര്‍ത്ത 2023 ഓഗസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് കൊടുത്തതോടെയാണ് കേസിന്റെ തുടക്കം
2023 ഓഗസ്റ്റ് 17ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഒരു പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) ഫയല്‍ ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ വീടുകള്‍ ഉള്‍പ്പെടെ 30 ലധികം സ്ഥലങ്ങളില്‍ ഒരു ദിവസം നീണ്ടുനിന്ന റെയ്ഡിന് ശേഷം 2023 ഒക്ടോബര്‍ 3 ന് പുര്‍ക്കയസ്തയെയും ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തു.
പ്രബീര്‍ അറസ്റ്റിലായപ്പോള്‍ ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനസ്വാതന്ത്ര്യം തകര്‍ന്നു എന്ന് ചിലര്‍ നിലവിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: