ന്യൂദല്‍ഹി: 400ല്‍ പരം സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സംവരണം ഇല്ലാതാക്കുമെന്ന് അമിത് ഷാ പറയുന്ന വ്യാജ എഐവീഡിയോ കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്നും കോണ്‍ഗ്രസിനെപ്പോലെ ഇത്ര പാരമ്പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍. പാകിസ്ഥാനോ കാനഡയിലെ ഖലിസ്ഥാന്‍ വാദികളോ ഇത് ചെയ്തേക്കാമെന്ന് പ്രതീക്ഷിക്കാം. പക്ഷെ കോണ്‍ഗ്രസാണ് ഇത് ചെയ്തതെന്ന് അറിഞ്ഞത് ഞെട്ടലുണ്ടാക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ സംവരണം എടുത്തുകളയുമെന്ന ഭീതി സാധാരണക്കാരില്‍ ഉണ്ടാക്കി വോട്ടുകള്‍ നേടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്നും കോണ്‍ഗ്രസ് ഇത്രയ്ക്ക് തരം താഴുമെന്ന് കരുതിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അമിത് ഷായുടെ ഈ ഡീപ് ഫേക്ക് വീഡിയോ പാകിസ്ഥാന് നിര്‍മ്മിച്ചതാണെന്നാണ് ആദ്യം കരുതിയത്. കാനഡയിലെ ഖലിസ്ഥാന്‍ വാദവുമായി ബന്ധപ്പെട്ട സംഘടനകളെയും സംശയിച്ചു. പക്ഷെ ഇത് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയാണ് നിര്‍മ്മിച്ചതെന്ന് അറിയുന്നത് ഷോക്കായിരുന്നു.- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഇത് കോണ്‍ഗ്രസിന്റെ പുതിയ ശൈലി, കേരളത്തിലും ഇത് ചെയ്തു: രാജീവ് ചന്ദ്രശേഖര്‍
ഇത് കോണ്‍ഗ്രസിന്റെ പുതിയ ശൈലിയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേരളത്തിലും അവര്‍ തനിയ്ക്കെതിരെ ഇതേ രീതി ഉപയോഗിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് തന്നെ മറ്റൊരാളുടെ അടുത്ത് നിര്‍ത്തി (ഇ.പി. ജയരാജന്) വ്യാജ എഐ ചിത്രം കോണ്‍ഗ്രസ് നിര്‍മ്മിച്ചു. എന്നിട്ട് വ്യാജമായി തന്നെ തേജോവധം ചെയ്യുന്ന രീതിയില്‍ പ്രചരണവും നടത്തി. ഇത് കോണ്‍ഗ്രസിന്റെ പുതിയ ഒരു ശൈലി തന്നെയായി മാറിയിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
മൂന്ന് പേരെ അറസ്റ്റ് ചെയ്തു, തെലുങ്കാനയിലെ രേവന്ത് റെഡ്ഡിയെ ചോദ്യം ചെയ്യും
അമിത് ഷായുടെ വ്യാജ എഐ വീഡിയോ (ഡീപ് ഫേക്ക്- ഒരിയ്ക്കലും എളുപ്പത്തില്‍ വാസ്തമാണോ അല്ലയോ എന്ന് കണ്ട് പിടിക്കാന്‍ കഴിയാത്ത വീഡിയോ) നിര്‍മ്മിച്ച കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഗുജറാത്തില്‍ നിന്നുള്ള ആളാണ്. ഈ കേസില്‍ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. തെലുങ്കാന കോണ്‍ഗ്രസിന്റെ സമൂഹമാധ്യമപേജില്‍ അമിത് ഷായുടെ ഈ വ്യാജ വീഡിയോ പങ്കുവെച്ചിരുന്നു. വാസ്തവത്തില്‍ തെലുങ്കാനയില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഇല്ലാതാക്കുമെന്ന് മാത്രമാണ് അമിത് ഷാ പറഞ്ഞത്. കര്‍ണ്ണാടകയിലും സമാന രീതിയിലുള്ള പരിഷ്കാരം ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. പക്ഷെ നിര്‍ഭാഗ്യത്തിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നഷ്ടമായി.
വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ തന്നെ കോണ്‍ഗ്രസ് ചമച്ച വ്യാജ വീഡിയോയും തന്റെ യഥാര്‍ത്ഥ പ്രസംഗത്തിന്റെ വീഡിയോയും കാണിച്ചിരുന്നു. ഇതില്‍ നിന്നും കോണ്‍ഗ്രസ് എങ്ങിനെയാണ് വ്യാജ വീഡിയോ നിര്‍മ്മിച്ചതെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്തായാലും ഈ വ്യാജ വീഡിയോ നിര്‍മ്മിയ്ക്കാന്‍ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ശ്രമിച്ചതും കോണ്‍ഗ്രസിനെപ്പോലെ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയപാര്‍ട്ടി ശ്രമിച്ചതും മോശമായെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്തായാലും ഇതിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
400ല്‍ പരം സീറ്റോടെ ഭൂരിപക്ഷം എന്ന മോദിയുടെ അവകാശം വൈറലായതോടെ അതിനെ ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന രീതിയില്‍ തിരിയ്ക്കുകയായിരുന്നു വ്യാജവീഡിയോയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: