ന്യൂദൽഹി: രാജ്യത്തിന്റെ ജിഎസ്ടി വരുമാനത്തില്‍ വന്‍ കുതിപ്പ്. 2024 ഏപ്രിലിലെ മൊത്തം ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കായ 2.10 ലക്ഷം കോടി രൂപയായി. 12.4 ശതമാനം വളർച്ചയാണ് ജിഎസ്ടി വരുമാനത്തിലുണ്ടായത്. ഇത് എക്കാലത്തെയും ഉയര്‍ന്ന വരുമാനമാണെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
ഏപ്രിലിൽ പരോക്ഷ നികുതി വരുമാനത്തിൽ 12.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര ഇടപാടുകളിലും ഇറക്കുമതിയിലുമുണ്ടായ വളര്‍ച്ചയാണ് വരുമാന വർദ്ധവിന് കാരണമായത്. 2024 റീഫണ്ടുകൾ കൂടി കൊടുത്ത ശേഷം 1.92 ലക്ഷം കോടി രൂപയാണ് ഏപ്രിലിലെ അറ്റ ജിഎസ്ടി വരുമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.1 ശതമാനം വളർച്ചയാണ് ഈ ഇനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
2024 ഏപ്രിലിലെ ജിഎസ്ടിയിൽ, കേന്ദ്ര ജിഎസ്ടി 43,846 കോടി രൂപയും സംസ്ഥാന ജിഎസ്ടി 53,538 കോടി രൂപയുമാണ്. ഇറക്കുമതി ചെയ്ത ചരക്കുകളിൽ നിന്നുള്ള 37,826 കോടി ഉൾപ്പെടെ 99,623 കോടി രൂപയാണ് സംയോജിത ജിഎസ്ടി കലക്ഷൻ. സെസ് പിരിവ് 13,260 കോടി രൂപയും ഇറക്കുമതി ചെയ്ത ചരക്ക് സെസ് പിരിവ് 1,008 കോടി രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: