തിരുവനന്തപുരം: പൊലീസ് ജീപ്പില്‍ നിന്നും പ്രതികളെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് കഠിനംകുളം പൊലീസ്.അടിപിടിക്കും ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഉള്‍പ്പെടെ രണ്ടു കേസുകളാണ് എടുത്തിട്ടുള്ളത്.അടിപിടിക്കേസിലെ പ്രതികളായ നബിന്, കൈഫ് എന്നിവരെയും പിടികൂടി.
പുതുക്കുറിച്ചിയില്‍ നടന്ന അടിപിടി കേസിലെ പ്രതികളെയാണ് കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പൊലീസിനെ തടഞ്ഞു വച്ച് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് സംഭവം. ഇരുസംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അവിടെ ഉണ്ടായിരുന്ന സഹോദരങ്ങളായ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിഷേധത്ത തുടര്‍ന്ന് ഇവരെ വിലങ്ങഴിച്ച് മോചിപ്പിക്കേണ്ടി വന്നിരുന്നു.
പൊലീസുകാരെ ബന്ദിയാക്കിയതറിഞ്ഞ് ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം തുടര്‍ന്ന് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായിരുന്നില്ല. തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതും പ്രതികളെ പിടികൂടിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: