പാലക്കാട്: കണ്യാര്‍കളി കലാകാരനെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. അയിലൂര്‍ ദേശത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്തെന്ന പേരിലാണ് മര്‍ദ്ദനം. അയിലൂര്‍ സ്വദേശി പ്രഭുകുമാര്‍, അമ്മ, ഭാര്യ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പ്രഭുവിന്റെ പരാതിയില്‍ നെന്മാറ പൊലീസ് അന്വേഷണം തുടങ്ങി.
അയിലൂര്‍ ദേശമെന്ന പേര് വച്ച് കണ്യാര്‍കളി അവതരിപ്പിച്ചതാണ് നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പിനിടയാക്കിയത്. പാലക്കാട്ടെ രണ്ട് താലൂക്കില്‍ മാത്രം നിലനില്‍ക്കുന്ന കലാരൂപം കൂടുതല്‍ പേരെ താന്‍ പഠിപ്പിക്കുന്നത് എതിര്‍പ്പിനിടയാക്കിയെന്നും പ്രഭു പറയുന്നു. ഇതോടെയാണ് കണ്യാര്‍കളി കഴിഞ്ഞതിന് പിന്നാലെ പ്രഭുവിനെയും കുടുംബത്തേയും 25ഓളം പേര്‍ കൂട്ടമായി മര്‍ദ്ദിച്ചത്.
ഈ പാട്ട് അയിലൂര്‍ മാത്രം പാടാനുള്ളതാണ്. കണ്യാര്‍കളി എന്തിന് മറ്റുള്ളവരെ അഭ്യസിപ്പിക്കുന്നു എന്ന് പറഞ്ഞായിരുന്നു മര്‍ദനം.
അയിലൂരിലെ തെക്കേത്തറ വിഭാഗമാണ് പ്രഭുകുമാറിനെയും കുടുംബത്തേയും മര്‍ദ്ദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: