Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദ്ഘാടനത്തിന് മുമ്പ് ആക്കുളം കണ്ണാടി ചില്ല് പാലവും തകര്‍ന്നു; കൊട്ടിേഘാഷിച്ച ടൂറിസം പദ്ധതികള്‍ തുടെര പൊളിയുന്നു

ആരും കയറാതെതന്നെ കണ്ണാടി തര്‍ന്നതില്‍ ദുരൂഹത. ഉദ്ഘാഘാടനം കഴിഞ്ഞ് ആള്‍ക്കാര്‍ കയറവെയാണ് ഈ തകര്‍ച്ചയുണ്ടായതെങ്കില്‍ ആളപായം ഉള്‍പ്പെടെ വന്‍ അപകടം തന്നെ ഉണ്ടാകുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 01:43 pm IST
in Kerala, Thiruvananthapuram
ആക്കുളത്തെ ചില്ലുപാലത്തിന്റെ കണ്ണാടി തകര്‍ന്ന നിലയില്‍

ആക്കുളത്തെ ചില്ലുപാലത്തിന്റെ കണ്ണാടി തകര്‍ന്ന നിലയില്‍

തിരുവനന്തപുരം: വീരവാദങ്ങളോടെ ആരംഭിക്കുന്ന ടൂറിസം പദ്ധതികള്‍ തകര്‍ന്നടിയുന്നത് തുടര്‍ക്കഥയാകുന്നു. വര്‍ക്കലയിലെ ഫ്‌ളോട്ടിംബ്രിഡ്ജ് അപകടത്തിനു പിന്നാലെ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് കൊട്ടിഘോഷിച്ച് ആക്കുളം വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിര്‍മ്മിച്ച കണ്ണാടി പാലവും തകര്‍ന്നു. ആര്‍ഭാടത്തോടെ ഉദ്ഘാടനത്തിനൊരുങ്ങവെയാണ് പാലം തകര്‍ന്നത്. ആരും കയറാതെതന്നെ കണ്ണാടി തര്‍ന്നതില്‍ ദുരൂഹത. ഉദ്ഘാഘാടനം കഴിഞ്ഞ് ആള്‍ക്കാര്‍ കയറവെയാണ് ഈ തകര്‍ച്ചയുണ്ടായതെങ്കില്‍ ആളപായം ഉള്‍പ്പെടെ വന്‍ അപകടം തന്നെ ഉണ്ടാകുമായിരുന്നു.

പാലത്തിലേയ്‌ക്ക് കയറുന്ന ഭാഗത്താണ് ഗ്ലാസ്സ് തകര്‍ന്നത്. ഭാരം കൂടിയ ഏതെങ്കിലും വസ്തു ഗ്ലാസ്സിന് മീതെ വീഴാനുള്ള സാഹചര്യവുമില്ല. ആരും ഇവിടേയ്‌ക്ക് കയറിയതായും വിവരമില്ല. ഇതേസാഹചര്യത്തില്‍ പാലത്തിലെ കണ്ണാടി തകര്‍ന്നതോടെ കണ്ണാടിയുടെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെടുകയാണ്. സാഹസിക വിനോദം ലക്ഷ്യമിട്ട് 75 അടി ഉയരവും 52 മീറ്റര്‍ നീളത്തിലുമാണ് കണ്ണാടി പാലം നിര്‍മ്മിച്ചത്. ചൈന മാതൃകയില്‍ എല്‍ഇഡി സ്‌ക്രീന്‍ ഉപയോഗിച്ച് പാലത്തിലേയ്‌ക്ക് കയറുമ്പോള്‍ ശബ്ദത്തോടെ ചില്ല് തകരുന്ന കാഴ്ചയും പാലത്തിനുണ്ട്. ഒരേ സമയം 20 പേര്‍ക്ക് പാലത്തില്‍ക്കൂടി സഞ്ചരിക്കാനും കഴിയും.

കഴിഞ്ഞ മാര്‍ച്ച് 13 ന് ഇത് ഉദ്ഘാടനം ചെയ്യണ്ടതായായിരുന്നു. എന്നാല്‍ വര്‍ക്കലയില്‍ ഫ്‌ലോട്ടിംഗ് ബ്രിഡ്ജിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ഉദ്ഘാടനം മാറ്റുകയായിരുന്നു. നിര്‍മ്മാണത്തില്‍ വരുത്തിയ തട്ടിക്കൂട്ടലാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കരിക്കകത്ത് നിര്‍മ്മിച്ച ഉയര്‍ന്നുപൊങ്ങുന്ന പാലം ഉദ്ഘാടന ദിവസംപോലും ഉയര്‍ത്താത്തതും ദുരൂഹത ഉയര്‍ത്തിയിരുന്നു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയ്‌ക്കുമാണ് പാര്‍ക്കിന്റെ നടത്തിപ്പും പരിപാലനവും. വട്ടിയൂര്‍ക്കാവ് എംഎല്‍എ പ്രശാന്തിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐക്കാരുടേതാണ് സൊസൈറ്റി. സര്‍ക്കാര്‍ കരാറുകളില്‍ ഇടനില നിന്ന് പണം തട്ടുകയാണ് സൊസൈറ്റി എന്ന വ്യാപക ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് നിര്‍മ്മിച്ച പാലം തകര്‍ന്നത്. ടൂറിസം വകുപ്പ് പദ്ധതി ആവിഷ്‌കരിച്ച് നിര്‍മ്മാണ അനുമതി നല്‍കി ഡിറ്റിപിസിക്ക് കൈമാറി. ഡിറ്റിപിസി സൊസൈറ്റിയേയും ഒപ്പം കൂട്ടി വകുപ്പ് മന്ത്രിയുടെ ഇഷ്ടക്കാരന് കരാര്‍ നല്‍കുകയാണുണ്ടായത്.

നടത്തിപ്പ് വരവിന്റെ 50 ശതമാനം നടത്തിപ്പ് കാരനും ബാക്കിയുള്ള 50 ശതമാനത്തില്‍ 25 ശതമാനം വീതം സൊസൈറ്റിയും ഡിടിപിസിയും പങ്കിടുന്നതാണ് പാലത്തിന്റെ നടത്തിപ്പ് വ്യവസ്ഥയായി പറയുന്നത്. വലിയ രീതിയില്‍ പാര്‍ട്ടിക്കാര്‍ക്ക് ജോലി ചെയ്യാതെ വരുമാനം തട്ടാനുള്ള പദ്ധതിയാണ് വകുപ്പ് മന്ത്രി ടൂറിസം മേഖലയില്‍ ആവിഷ്‌കരിച്ചതെന്നാണ് ആക്ഷേപം. സംസ്ഥാനമൊട്ടാകെ ജില്ലാ അടിസ്ഥാനത്തില്‍ പല രൂപത്തിലും ഭാവത്തിലും പദ്ധതികള്‍ നടത്തിയിട്ടുണ്ട്.

സിറ്റിപിസിയുടെ തലപ്പത്ത് ഇഷ്ടക്കാരായ ഡിവൈഎഫ്‌ഐ ക്കാരെ സെക്രട്ടറിയായി നിയോഗിച്ചുകൊണ്ടാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കിയതെന്നും ആരോപണമുണ്ട്. ആക്കുളം കണ്ണാടി പാലം പദ്ധതിയില്‍ ഡിറ്റിപിസി മുന്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ നീക്കിയിട്ടുള്ളതെന്ന ആരോപണവും ശക്തമാണ്. കടലില്‍ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജുകള്‍ തകര്‍ന്നതും വലിയ അഴിമതിയെ തുടര്‍ന്നാണെന്ന് ആരോപണം നിലനില്‍കെയാണ് ഉദ്ഘാടനത്തിന് മുന്നേ കണ്ണാടി പാലവും തകര്‍ന്നത്.

Tags: ThiruvanananthapuramAkkulamTourism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആക്കുളം കണ്ണാടിപ്പാലം അഴിമതി; വട്ടിയൂര്‍ക്കാവ് എംഎല്‍എക്കും യൂത്ത് ബ്രിഗേഡിനുമെതിരെ വിജിലന്‍സ് അന്വേഷണം

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

1)വെള്ളാണിക്കല്‍ പാറമുകളിലെ സൂര്യാസ്തമയം. 2) പാറമുകളിലേക്കുള്ള റോഡ് തകര്‍ന്ന നിലയില്‍
Thiruvananthapuram

വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടംനേടിയ വെള്ളാണിക്കല്‍ പാറ; പ്രകൃതി സൗന്ദര്യത്തിന്റെ പറുദീസ, ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ താവളം

World

അപ്പോഴെ പറഞ്ഞതാ പാകിസ്ഥാനുമായി ചങ്ങാത്തം വേണ്ടാന്ന് ! തുർക്കിയിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞത് കനത്ത സാമ്പത്തിക തിരിച്ചടിയായി

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.