ന്യൂദല്‍ഹി: ദല്‍ഹി-എന്‍സിആറിലെ 60 സ്കൂളുകള്‍ക്ക് ബുധനാഴ്ച തപാല്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി ദല്‍ഹി ഫയര്‍ സര്‍വീസ് അധികൃതര്‍ അറിയിച്ചു. അറുപതിലധികം സ്കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് സ്ഥിരീകരിച്ചു. അതേസമയം, നിരവധി സ്കൂളുകളിലേക്ക് ബോംബ് ഭീഷണിയെത്തിയതിനെക്കുറിച്ച് ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചെങ്കിലും സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഞങ്ങള്‍ എല്ലാ സ്കൂളുകളും പരിശോധിച്ചു, അതുവരെ ഒന്നും കണ്ടെത്തിയിട്ടില്ല, അതുകൊണ്ടുതന്നെ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഡിസിപി ന്യൂദല്‍ഹി, ദേവേഷ് കുമാര്‍ മഹ്ല പറഞ്ഞു. ദല്‍ഹി പോലീസ് കമ്മീഷണറോട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടതായി ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ (എല്‍ജി) വികെ സക്സേന പറഞ്ഞു. ഭീഷണി ലഭിച്ച ഒരു സ്കൂളില്‍ പരിശോധന നടത്തി സന്ദര്‍ശനം നടത്തിയതിനു പിന്നാലെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
ദല്‍ഹി-എന്‍സിആറിലെ സ്കൂളുകളില്‍ ബോംബ് ഭീഷണിയുണ്ടെന്ന് പോലീസ് കമ്മീഷണറോട് സംസാരിക്കുകയും വിശദമായ റിപ്പോര്‍ട്ട് തേടുകയും ചെയ്തു. സ്കൂള്‍ പരിസരത്ത് സമഗ്രമായ പരിശോധന നടത്താനും കുറ്റവാളികളെ തിരിച്ചറിയാനും വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താനും ദല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്കി. സ്കൂളുകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ പരിഭ്രാന്തരാകാതിരിക്കാനും ഭരണകൂടവുമായി സഹകരിക്കാനും അക്രമികളെയും കുറ്റക്കാരെയും പിടികൂടാനും നിര്‍ദേശം നല്‍കിയതായി എല്‍ജി വി.കെ. സക്സേന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: