കൊച്ചി: കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു തൊട്ടുപിന്നാലെ, മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്ബി മസാല ബോ ണ്ട് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കണമെന്ന ആവശ്യവുമായി ഇ ഡി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ കേസ് പരിഗണിക്കുന്നത് ഈ മാസം ഏഴിലേക്ക് മാറ്റാന്‍ ജസ്റ്റിസുമാരായ ദേവന് രാമചന്ദ്രന്, ഈശ്വരന് എസ്. എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
നേരത്തെ, ഐസക്കിനെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്ന് സിംഗിള്‍ ബെഞ്ച് ജഡ്ജി ടി.ആര്. രവി ഉത്തരവിട്ടിരുന്നു. അദ്ദേഹം സ്ഥാനാര്‍ത്ഥിയാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനായി ഇ ഡി സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചിരുന്നു. മസാല ബോണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണ് ഇ ഡി കേസ്. ഇക്കാര്യത്തില്‍ ചില വ്യക്തത വരുത്തേണ്ടതുണ്ടെന്ന് രേഖകള്‍ പരിശോധിച്ച ശേഷം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
താന്‍ ഇ ഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും ആവശ്യമായ രേഖകള്‍ എല്ലാം സമര്‍പ്പിച്ചതാണെന്നുമാണ് ഐസക്കിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: